ആറന്മുള: പള്ളിയോടത്തില്‍ ഫോട്ടോഷൂട്ട് നടത്തിയ നവമാധ്യമ താരത്തിനെതിരെ പ്രതിഷേധം. പുടുക്കുളങ്ങര പള്ളിയോടത്തില്‍ ചാലക്കുടി സ്വദേശിനി നിമിഷയ്‌ക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. നിമിഷയ്‌ക്കെതിരെ നിയമനടപടി സ്വാകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ എസ് രാജന്‍, സെക്രട്ടറി പാര്‍ഥസാരഥി ആര്‍ പിള്ള എന്നിവര്‍ വ്യക്തമാക്കി.
വ്രതശുദ്ധിയോടുകൂടി മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നത്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.
പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്നത് നദീതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് ഇവിടെപോലും പാദരക്ഷകള്‍ ആരും ഉപയോഗിക്കാറില്ല. കൂടാതെ ഓരോ പള്ളിയോടങ്ങളും അതാത് പള്ളിയോടക്കാരുടെ ഉടമസ്ഥതയിലാണ് ഉള്ളത്. ഇവരുടെ അനുമചിയില്ലാതെ പള്ളിയോടങ്ങളിലോ പുരയിലോ കയറാന്‍ പാടില്ലെന്നാണ് രീതി.
ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്.
ആചാരപരമായ ചടങ്ങുകള്‍ക്കു ശേഷമാണ് പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നത്.ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം ഷൂസണിഞ്ഞ് കയറിയത് പള്ളിയോട കരകളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. ഈചിത്രം നവ മാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം വ്യാപകമായത്.
സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞിരുന്നു. തെറ്റ് മനസിലായതിനെ തുടര്‍ന്ന് നവ മാദ്ധ്യമങ്ങളില്‍ നിന്ന് പള്ളിയോടത്തില്‍ നില്‍ക്കുന്ന ഫോട്ടോ ഇവര്‍ ഒഴിവാക്കി.
ജോലിക്കിടയിൽ നെഞ്ചിൽ ഇരുമ്പ് ചീള് തറച്ചു കയറി; മനോഹരന് ഇത് രണ്ടാം ജന്മംകഴിഞ്ഞ ഓഗസ്റ്റ് 28 നാണ് ഹൈഡ്രോളിക് മെഷീന് ഉപയോഗിച്ച് ഡ്രില്‍ ചെയ്യുന്നതിനിടയിൽ മണ്ണഞ്ചേരി സ്വദേശി മനോഹരന്റെ നെഞ്ചില്‍ ഇരുമ്പ് ചീള് തുളച്ചു കയറിയത്. നാലു സെ.മീ. നീളംവരുന്ന ആണിയാണ് തുളച്ചു കയറിയത്.
അത്യാസന്ന നിലയിലായ മനോഹരനെ ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്നാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു മനോഹരൻ. കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. രതീഷിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇരുമ്പ് ചീള് പുറത്തെടുത്തത്.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച മനോഹരനെ പരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് ഇരുമ്പ് ചീള് ശ്വാസകോശത്തിൽ തറച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ആറ് ദിവസത്തെ വിശ്രമത്തിന് ശേഷം സ്വാഭാവിക ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് അറുപത്തിയേഴുകാരനായ മനോഹരൻ.
ഡോ. രതീഷിനുപുറമെ കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗത്തിലെ അസി. പ്രഫസര്‍മാരായ ഡോ. ആനന്ദക്കുട്ടന്, ഡോ. കെ.ടി. ബിജു, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിബി, ഡോ. വിമല്‍, നഴ്സുമാരായ വി. രാജി, എ. രാജലക്ഷ്മി, ടെക്നീഷ്യന് ബിജു എന്നിവരായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.