• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒഴിഞ്ഞ വാഴയിലകൾക്ക് മുന്നിൽ നിരാഹാരം; വിഴിഞ്ഞത്ത് തിരുവോണത്തിനും പ്രതിഷേധം

ഒഴിഞ്ഞ വാഴയിലകൾക്ക് മുന്നിൽ നിരാഹാരം; വിഴിഞ്ഞത്ത് തിരുവോണത്തിനും പ്രതിഷേധം

മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി തുറമുഖ കവാടത്തിലെ സമരപന്തലിലാണ് ഒഴിഞ്ഞ വാഴയിലകൾക്കു മുൻപിൽ ‘നിരാഹാര സദ്യ’ നടത്തി പ്രതിഷേധിച്ചത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ലോകമ്പാടുമുള്ള മലയാളികൾ ഓണമാഘോഷിക്കുന്ന ഇന്ന് വിഴിഞ്ഞത്ത് ജനങ്ങൾ നിരാഹാരം കിടക്കുന്നു. വിഴിഞ്ഞം തുറമുഖനിർമാണത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ തിരുവോണദിനമായ ഇന്ന് നിരാഹാര പ്രതിഷേധത്തിലാണ്. മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി തുറമുഖ കവാടത്തിലെ സമരപന്തലിലാണ് ഒഴിഞ്ഞ വാഴയിലകൾക്കു മുൻപിൽ ‘നിരാഹാര സദ്യ’ നടത്തി പ്രതിഷേധിച്ചത്.

    സമരത്തിന്റെ 24–ാം ദിനമായ ഇന്നു പൂന്തുറയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധിക്കുന്നത്. റിലേ നിരാഹാര സമരത്തിന്റെ നാലാം ദിവസവുമാണിന്ന്. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണം പഠിക്കുക എന്നതുൾപ്പെടെ ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നത്.

    also read : തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ തീരുമാനമായില്ല; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം തുടരും

    ഇവരുന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് മുന്നേ തന്നെ ലത്തീൻ അതിരൂപതയും പ്രതിഷേധക്കാരും അറിയിച്ചിരുന്നു.
    Published by:Amal Surendran
    First published: