HOME /NEWS /Kerala / കളമശ്ശേരി സീറ്റ് ഇബ്രാഹംകുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂറിന് നല്‍കിയതിനെതിരെ മുസ്ലീം ലീഗിൽ പരസ്യ പ്രതിഷേധം

കളമശ്ശേരി സീറ്റ് ഇബ്രാഹംകുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂറിന് നല്‍കിയതിനെതിരെ മുസ്ലീം ലീഗിൽ പരസ്യ പ്രതിഷേധം

അബ്ദുൾ ഗഫൂറിനെതിരെ പ്രതിഷേധം

അബ്ദുൾ ഗഫൂറിനെതിരെ പ്രതിഷേധം

മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റടക്കം ഒരു വിഭാഗം പരസ്യ പ്രതിഷേധവുമായി രംഗത്ത്

  • Share this:

    കൊച്ചി: കളമശ്ശേരി സീറ്റ് വി.കെ. ഇബ്രാഹം കുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂറിന് നല്‍കിയതിനെതിരെ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റടക്കം ഒരു വിഭാഗം പരസ്യ പ്രതിഷേധവുമായി രംഗത്ത്. അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ പാര്‍ട്ടിയാണ് തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും, പ്രതിഷേധങ്ങള്‍ ഉടന്‍ അവസാനിയ്ക്കുമെന്നും അബ്ദുള്‍ ഗഫൂര്‍ ന്യൂസ് 18നോട് പറഞ്ഞു.

    കളമശ്ശേരിയില്‍ സീറ്റ് തര്‍ക്കം തീരുന്നില്ല. എതിര്‍പ്പ് മറികടന്ന് അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും അംഗീകരിയ്ക്കാനാവില്ലെന്നാണ് ലീഗ് ജില്ലാ നേത്യത്വത്തിന്റെ നിലപാട്. വിജയസാധ്യത തീരെ കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് അബ്ദുള്‍ ഗഫൂറെന്നാണ് ആരോപണം.

    യോഗ്യരായ നിരവധി പേര്‍ ഉണ്ടായിട്ടും തഴയപ്പെട്ടുവെന്നും ഇബ്രാഹിംകുഞ്ഞിന്റെ മകനായതിനാലാണ് അബ്ദുള്‍ ഗഫൂറിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്നും വിമത വിഭാഗം ആരോപിയ്ക്കുന്നു.

    അബ്ദുള്‍ ഗഫൂറിനെതിരെ പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഇതിനെക്കുറിച്ച് സംസ്ഥാന നേതാക്കൾ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരാളെ സ്ഥാനാർഥിയായി അംഗീകരിക്കാനാവില്ല. അബ്ദുൽ ഗഫൂറിനെ സ്ഥാനാർഥിയാക്കിയത് ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടൽ കൊണ്ടാണ്. ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യത്തിന് നേതൃത്വം വഴങ്ങുകയായിരുന്നുവെന്നും നേതാക്കൾ ആരോപിച്ചു.

    സ്ഥാനാര്‍ത്ഥിത്വത്തിനായി ഇബ്രാഹിം കുഞ്ഞ് ഇടപെടല്‍ നടത്തിയെന്ന ആരോപണത്തെ അബ്ദുള്‍ ഗഫൂര്‍ തള്ളി. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് സംസ്ഥാന നേത്യത്വമാണെന്നും പ്രചരണരംഗത്ത് എല്ലാവരും ഒപ്പമുണ്ടാകുമെന്നും അബ്ദുള്‍ ഗഫൂര്‍ ന്യൂസ് 18നോട് പറഞ്ഞു.

    അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ കടുത്ത നടപടികളിലേയ്ക്ക പോകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. മുസ്ലീം ലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗം എ.ബി. അബ്ദുള്‍ ഖാദര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ മജീദ് എന്നിവരുടെ നേത്യത്വത്തില്‍ പ്രബല വിഭാഗം തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

    കളമശേരി നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ ഇബ്രാഹിം കുഞ്ഞ് ആദ്യം തന്നെ ശ്രമം നടത്തിയിരുന്നു. എന്നാൽ മണ്ഡലത്തിൽ നിന്നടക്കം വലിയ എതിർപ്പാണ് ഉയർന്നത്. ഇതിനെത്തുടർന്നാണ് മകനെ സ്ഥാനാർഥിയാക്കാൻ ഇബ്രാഹിം കുഞ്ഞ് നീക്കം നടത്തിയത്.

    പ്രാദേശിക എതിർപ്പ് അവഗണിച്ച് ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യപ്രകാരം അബ്ദുൾ ഗഫൂറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് ആരോപണം. അബ്ദുൾ ഗഫൂറിന്റെ സ്ഥാനാർഥിത്വത്തിനെതിരെ കളമശേരി നിയോജകമണ്ഡലത്തിൽ പോസ്റ്ററുകളും പതിച്ചിരുന്നു. സേവ് കളമശ്ശേരിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

    Summary: A section in Indian Union Muslim League (IUML) is protesting over the candidature of Abdul Gafoor, son of V.K. Ibrahim Kunju. They have carried out an open protest. Earlier, there was a poster campaign against Gafoor in the city

    First published:

    Tags: Assembly election, Assembly Election 2021, Assembly election update, Kalamassery, V K Ibrahimkunju