• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിഷപ്പ് ധർമരാജ് റസാലത്തിന്റെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം; സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്

ബിഷപ്പ് ധർമരാജ് റസാലത്തിന്റെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം; സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്

ഒരു വിഭാഗം വിശ്വാസികളും പോലീസും തമ്മിൽ ഉണ്ടായ വാക്കു തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോലീസ് ലാത്തിവീശിയതിനെ തുടർന്ന് ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ വിശ്വാസികൾ റോഡ് ഉപരോധിച്ചു

ബിഷപ്പ് ധർമരാജ് റസാലത്തിന്റെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം; സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്
  • Share this:
    തിരുവനന്തപുരം: ബിഷപ്പ് ധർമരാജ് റസാലത്തിന്റെ രാജി ആവശ്യപ്പെട്ട് സി എസ് ​ഐ സഭയിലെ ഒരു വിഭാഗം വിശ്വാസികൾ തിരുവനന്തപുരത്ത് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാളുടെ തലയ്ക്ക് പരിക്കേറ്റു. സഭാ ആസ്ഥാനമായ എൽഎംഎസ് പള്ളിക്ക് മുന്നിലൂടെയുള്ള മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചതാണ് സംഘർഷത്തിന് കാരണം.

    ബിഷപ്പ് ധർമ്മരാജ് റസാലം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. എൽ എം എസ് പള്ളിക്ക് മുന്നിലൂടെ തീരുമാനിച്ച മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ നന്ദാവനം എ ആർ ക്യാമ്പിൽ മുന്നിലൂടെ മാർച്ച് വഴി തിരിച്ചുവിടാൻ തീരുമാനിച്ചു. ഇതിനിടെ ഒരു വിഭാഗം വിശ്വാസികളും പോലീസും തമ്മിൽ ഉണ്ടായ വാക്കു തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോലീസ് ലാത്തിവീശിയതിനെ തുടർന്ന് ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ വിശ്വാസികൾ റോഡ് ഉപരോധിച്ചു.

    Also Read- 'പിണറായിക്ക് സാരിയും ബ്ലൗസും ധരിച്ചാലെന്താ?'; സ്കൂളുകളിൽ ലിംഗസമത്വമെന്നപേരിൽ മതനിരാസമെന്ന് ഡോ. എം കെ മുനീർ

    പ്രകടനത്തിനു നേതൃത്വം നല്‍കിയ ആളുടെ തലക്കാണ് ലാത്തി ചാര്‍ജില്‍ പരുക്കേറ്റത്. ഇതോടെ പ്രതിഷേധം കൂടുതല്‍ അക്രമാസക്തമാവുകയായിരുന്നു. പൊലീസ് എആര്‍ ക്യാമ്പിനുള്ളിലേക്ക് കയറാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു.ആയിരത്തോളം പേർ മാർച്ചിൽ പങ്കെടുത്തു. മാർച്ച് ആരംഭിക്കുന്നതിന് മുൻപേ തന്നെ വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതും വലിയ പ്രതിഷേധത്തിനിടയാക്കി. അറസ്റ്റിലായവരെ പിന്നീട് വിട്ടയച്ചു.

    Also Read- കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; മക്കിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു

    തലവരിപ്പണക്കേസുമായി ബന്ധപ്പെട്ട് സിഎസ്‌ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഒരു രേഖകളും ഇ ഡി പിടിച്ചെടുത്തിട്ടില്ലെന്നും ബിഷപ് ധര്‍മ്മരാജ് റസാലം സഭാ സമ്മേളനത്തിനായി യു കെയിലേക്ക് പോകുമെന്നുമാണ് സഭാ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ രാത്രി യുകെയിലേക്ക് പോവാന്‍ ശ്രമിച്ച ബിഷപ് ധര്‍മ്മരാജ് റസാലത്തെ ഇ ഡി തടയുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.
    Published by:Rajesh V
    First published: