കഞ്ചിക്കോട് അതിഥി തൊഴിലാളികളുടെ മരണം: മൃതദേഹം തടഞ്ഞ് വെച്ച് തൊഴിലാളികളുടെ പ്രതിഷേധം

സംഭവം കൊലപാതകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

protest by migrant Workers

protest by migrant Workers

  • Share this:
ഇന്നലെ രാത്രി പത്തു മണിയ്ക്കാണ് കഞ്ചിക്കോട് ഐഐടിയിൽ നിർമാണ ജോലിയ്ക്കെത്തിയ ജാർഖണ്ഡ് സ്വദേശി ഹരിയോം കുനാലിനെ മരിച്ച നിലയിലും സുഹൃത്തുക്കളായ അരവിന്ദ് കുമാർ, കനായി വിശ്വകർമ്മ എന്നിവരെ റെയിൽവേ ട്രാക്കിന് സമീപം ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തിയത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

റെയിൽവേ ട്രാക്കിന് സമീപം മരിച്ചു കിടന്ന ഹരിയോം കുനാലിൻ്റെ മൃതദേഹം സഹ തൊഴിലാളികൾ പൊലീസിന് വിട്ടു നൽകാതെ ലേബർ ക്യാമ്പിലേക്ക് മാറ്റി. സംഭവം കൊലപാതകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അൻപത് ലക്ഷം നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. പാലക്കാട് എസ്പി ഉൾപ്പടെയുള്ളവർ ഇന്ന് പുലർച്ചെ നാല് മണി വരെ ഇവരുമായി ചർച്ച നടത്തിയിട്ടും മൃതദേഹം വിട്ടു നൽകാൻ തയ്യാറായില്ല.
TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർക്കും പൊലീസിനുമെതിരെ കല്ലെറിയുകയും വാഹനങ്ങളുടെ ചില്ല് തകർക്കുകയും ചെയ്തു. ഇന്ന് പാലക്കാട് ഡിവൈഎസ്പി, ജില്ലാ ലേബർ ഓഫിസർ, പാലക്കാട് RDO എന്നിവർ വൻ പൊലീസ് സന്നാഹത്തോടെ സ്ഥലത്തെത്തി വീണ്ടും ചർച്ച നടത്തി. നഷ്ടപരിഹാരം നൽകുന്നതിന് നിയമപരമായ നടപടി സ്വീകരിയ്ക്കാമെന്നും മൃതദേഹം നാട്ടിലെത്തിച്ച് നൽകാമെന്നും അധികൃതർ ഉറപ്പ് നൽകി. ഇതോടെ ഇന്നലത്തെ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നാലു പേരെ വിട്ടു നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

തുടർന്ന് പൊലീസ് ഇവരെ വിട്ടയച്ചതോടെയാണ് മൃതദേഹം വിട്ടു നൽകാൻ തൊഴിലാളികൾ തയ്യാറായത്. ട്രെയിൻ തട്ടി മരിച്ചതാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
Published by:user_49
First published:
)}