തിരുവനന്തപുരം : നിയമസഭയിൽ പോർവിളിച്ച് ഭരണ-പ്രതിപക്ഷാംഗങ്ങൾ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്നെയാണ് സഭ ഇന്നും പ്രക്ഷുബ്ദമായത്. ശബരിമല വിഷയം ഉന്നയിച്ച് നൽകിയ അടിയന്തിര പ്രമേയം മൂന്നാം ദിവസവും സഭ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചത്. തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു
'വർഗീയവാദിയെ കൺവീനറാക്കിയാണോ വനിതാ മതിൽ ഒരുക്കുന്നത്'?
പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ ബഹളം ആരംഭിക്കുകയായിരുന്നു. ശബരിമല വിഷയത്തിൽ നിയമസഭാ കവാടത്തിൽ സത്യഗ്രഹ സമരവും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.
വി.എസ്. ശിവകുമാർ, പാറക്കൽ അബ്ദുള്ള, എൻ. ജയരാജ് എന്നിവർ സഭാ കവാടത്തിൽ സത്യഗ്രഹമിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: നിയമസഭ