• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Rail | കെ-റെയിൽ കല്ല് വീട്ടുവളപ്പിൽ; പട്ടിയെ അഴിച്ചുവിട്ട് വീട്ടുകാർ

K Rail | കെ-റെയിൽ കല്ല് വീട്ടുവളപ്പിൽ; പട്ടിയെ അഴിച്ചുവിട്ട് വീട്ടുകാർ

മതിലുചാടി കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കു നേരെ പ്രതിഷേധം

മതിലുചാടി കടക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ

മതിലുചാടി കടക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ

  • Share this:
    കെ-റെയിൽ കല്ലിടാൻ (K-Rail survey stone) വന്ന ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. തിരുവനന്തപുരം മുരുക്കുംപുഴയിലാണ് സംഭവം. മതിലുചാടി കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കു നേരെയാണ് നാട്ടുകാർ പട്ടിയെ അഴിച്ചുവിട്ട് പ്രതിഷേധിച്ചത്. അതോടുകൂടി ഉദ്യോഗസ്ഥർ കല്ലിടലിൽ നിന്നും പിൻവാങ്ങി.

    മുരുക്കുംപുഴയിൽ താമസമാക്കിയ ബിബിന ലോറൻസിന്റെ വീട്ടിലെത്തിയപ്പോഴാണ് പ്രതിഷേധം കടുത്തത്. സ്ത്രീകൾ ഉദ്യോഗസ്ഥരെ ഗേറ്റിനു മുന്നിൽ തടഞ്ഞു. മുൻപ് റെയിൽവേ വികസനത്തിന് സ്ഥലം വിട്ടുനൽകിയവരാണിവർ. രണ്ടാം വട്ടവും തന്റെ സ്ഥലം നഷ്‌ടമാകുന്നതിന്റെ വേദനയിലാണിവർ.

    ബിബിനയുടെ പത്തര സെന്റ് സ്ഥലം റയിൽവേ വികസനത്തിന് പോയപ്പോൾ പോരാടി നേടിയത് ഒരുലക്ഷം രൂപ മാത്രം. ബാക്കി സ്ഥലത്താണ് നിലവിൽ വീടുള്ളത്. വീട്ടിലേക്കുള്ള വഴിയും വീടിന്റെ മുൻവശവുമാണ് അന്ന് നഷ്‌ടമായത്‌. കെ-റെയിൽ പദ്ധതിയിൽ 23 ഓളം വീടുകൾക്ക് പൂർണമായോ ഭാഗികമായോ നഷ്‌ടം സംഭവിക്കാനിടയുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

    ബിബിനയുമായി മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ. സജീഷ് ചർച്ച നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക്‌ കല്ലിടാൻ അകത്തുകടക്കാൻ സാധിച്ചത്.

    ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിലും കെ-റെയിൽ കല്ലിടാൻ വന്നവർക്കെതിരെ പ്രതിഷേധമിരമ്പിയിരുന്നു. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു നാട്ടുകാർ സംഘടിച്ചത്.

    കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന തോട്ടിക്കൽ ജംഗ്ഷനിൽ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് പ്രതിഷേധക്കാർ തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിന്നിരുന്നു.

    പോലീസ് പറയുന്നതനുസരിച്ച്, പ്രതിഷേധം രണ്ട് ഘട്ടങ്ങളായി ഉയർന്നു. രാവിലെ 10.30 ഓടെ എസ്‌യുസിഐയുടെയും കെ-റെയിലിനെതിരായ ആക്ഷൻ കമ്മിറ്റിയുടെയും ഒമ്പതോളം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് എട്ട് കോൺഗ്രസ് പ്രവർത്തകരും കല്ലിടലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

    17 സമരക്കാരെ കസ്റ്റഡിയിലെടുത്തതായും പിന്നീട് പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതായും വർക്കല ഡിവൈഎസ്പി പി നിയാസ് പറഞ്ഞു. “അവർ രണ്ട് ബാച്ചുകളായി പ്രതിഷേധിക്കാനെത്തി. എസ്.യു.സി.ഐ പ്രവർത്തകർ ഒന്നാമതെത്തി, തുടർന്ന് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ. ഇതിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു."

    കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന നാവായിക്കുളം, മരുതിക്കുന്ന് പ്രദേശങ്ങളിലും ജനുവരി ആദ്യവാരം സമാനമായ പ്രതിഷേധം ഉയർന്നിരുന്നു. സെമിത്തേരികളും ശ്മശാന സ്ഥലങ്ങളും കൃഷിയിടങ്ങളും ഏറ്റെടുക്കുമെന്ന് പറഞ്ഞ് സമരക്കാർ കല്ലിടൽ ചെറുക്കുകയായിരുന്നു.

    Summary: Massive protest erupted as officers reached Murukkumpuzha to lay stone for the proposed K-Rail SilverLine project. Owner of the place and her neighbor launched protest as the former is facing loss of land for the second time. Earlier, she had to give up 10 cents towards development of Railway in the said area
    Published by:user_57
    First published: