Vinayakan | 'ഞങ്ങടെ മുഖ്യമന്ത്രി അടിപൊളിയാ'; വിമാനത്തിലെ പ്രതിഷേധം മോശം പ്രവണതയെന്ന് നടൻ വിനായകൻ
Vinayakan | 'ഞങ്ങടെ മുഖ്യമന്ത്രി അടിപൊളിയാ'; വിമാനത്തിലെ പ്രതിഷേധം മോശം പ്രവണതയെന്ന് നടൻ വിനായകൻ
'ഒരു ഫ്‌ലൈറ്റിന് അകത്ത് കയറി ഒച്ച ഉണ്ടാക്കുന്നത് മോശമാണ്. മുകളില്‍ കൂടെ പറക്കുന്ന സംഭവം അല്ലെ. ഇടക്ക് പിടിച്ച് നിര്‍ത്താന്‍ ഒന്നും പറ്റില്ലല്ലോ. രണ്ടുപേരല്ലേ ഉള്ളു. സഖാവും മറ്റേ സഖാവും മാത്രമേയുള്ളു. അവര് അഞ്ചു പേര് കയറി ഇടിച്ചാലോ'
കൊച്ചി: വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായത് മോശം പ്രവണതയാണെന്ന് നടൻ വിനായകൻ. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിൽ നടന്ന അക്രമം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അവര്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ മുഖ്യമന്ത്രിയെ കയറി അക്രമിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്നും വിനായകന്‍ ചോദിക്കുന്നു.
ഞങ്ങളുടെ മുഖ്യമന്ത്രി അടിപൊളി മുഖ്യമന്ത്രി ആണ്. ഫ്‌ലൈറ്റില്‍ കയറിയപ്പോള്‍ ഒച്ച ഉണ്ടായതാണ്. ഒരു ഫ്‌ലൈറ്റിന് അകത്ത് കയറി ഒച്ച ഉണ്ടാക്കുന്നത് മോശമാണ്. മുകളില്‍ കൂടെ പറക്കുന്ന സംഭവം അല്ലെ. ഇടക്ക് പിടിച്ച് നിര്‍ത്താന്‍ ഒന്നും പറ്റില്ലല്ലോ. രണ്ടുപേരല്ലേ ഉള്ളു. സഖാവും മറ്റേ സഖാവും മാത്രമേയുള്ളു. അവര് അഞ്ചു പേര് കയറി ഇടിച്ചാലോ. ഗണ്‍മാനെ ഇടിച്ചിടാന്‍ വലിയ സമയം വേണോ. പത്ത് പേര്‍ കയറി മുഖ്യമന്ത്രിയെ അങ്ങ് തട്ടി കളഞ്ഞാലോ. അത് മോശമാണ്.
കറുപ്പില്‍ ഒന്നും കാര്യമില്ല. കറുപ്പ് കണ്ടാല്‍ പ്രശ്‌നം ആയിരുന്നെങ്കില്‍ ഞാനൊക്കെ വെള്ള അടിച്ച് നടക്കേണ്ടി വരുമായിരുന്നു. അദ്ദേഹത്തിന് അത്തരം ഒരു എതിര്‍പ്പും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം അങ്ങനെ തളരുന്ന സഖാവല്ല. പ്രതിപക്ഷത്തിന് എന്തും പറയാമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
Vinayakan | തനിക്കെതിരെയുള്ള #മീടൂ ആരോപണം എന്തടിസ്ഥാനത്തിലാണ്? പൊട്ടിത്തെറിച്ച് വിനായകൻ
മീ ടൂ ആരോപണ വിഷയത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ (actor Vinayakan). മീ ടൂ എന്നാൽ ശാരീരികവും മാനസികവുമായ ഉപദ്രവം എന്നാണ് ഉദ്ദേശിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ നേർക്ക് ആരോപണം ഉന്നയിക്കുന്നത്. അത്തരത്തിൽ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നായി വിനായകൻ. കൊച്ചിയിൽ വച്ചായിരുന്നു വിനായകന്റെ പ്രതികരണം.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Vinayakan | 'ഞങ്ങടെ മുഖ്യമന്ത്രി അടിപൊളിയാ'; വിമാനത്തിലെ പ്രതിഷേധം മോശം പ്രവണതയെന്ന് നടൻ വിനായകൻ
ഓപ്പറേഷന് 'അരിക്കൊമ്പന്' വൈകും; 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
'നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി; രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു'; കെ സുരേന്ദ്രന്
കോഴിക്കോട് മെഡിക്കൽകോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ