• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് തടയുന്നു : ശബരിമലയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

പൊലീസ് തടയുന്നു : ശബരിമലയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

  • Share this:
    പത്തനംതിട്ട ശബരിമലയില്‍ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധം.പൊലീസ് വഴിയില്‍ തടഞ്ഞു നിര്‍ത്തിയതിനെ തുടര്‍ന്ന് ഒരുകൂട്ടം തീര്‍ത്ഥാടകരാണ് എരുമേലിയില്‍ ശരണംവിളികളുമായി പ്രതിഷേധിച്ചത്. ചിത്തിരആട്ടത്തിരുന്നാളിനോടനുബന്ധിച്ച് നട തുറക്കുന്നതിനാല്‍ ശബരിമലയില്‍ പൊലീസ് അതീവ ജാഗ്രതയിലാണ്. കനത്ത സുരക്ഷയാണ് എല്ലാ വഴികളിലും ഒരുക്കിയിരിക്കുന്നത്.

    പ്രതിഷേധങ്ങള്‍ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം;അത് കേരളത്തെ 100 വര്‍ഷം പിന്നോട്ട് നയിക്കും : എം ടി

    ഇത്തരത്തില്‍ സുരക്ഷയുടെ ഭാഗമായാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരെ പൊലീസ് വഴിയില്‍ തടഞ്ഞത്. പമ്പയിലേക്ക് കടത്തി വിടാത്തതിനെ തുടര്‍ന്ന് പൊലീസും തീര്‍ത്ഥാടകരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ഇവര്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയുമായിരുന്നു.

    ശബരിമല ഗൂഢലക്ഷ്യങ്ങളോടെ വരുന്ന ആക്ടിവിസ്റ്റുകൾക്കുള്ള ഇടമല്ലെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി

    ശബരിമല വീണ്ടും തുറന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തെപ്പോലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അന്‍പത് വയസ് പിന്നിട്ട വനിതാ പൊലീസുകാരെ നടപ്പന്തലില്‍ അടക്കം വിന്യസിച്ചിട്ടുണ്ട്. യുവതികള്‍ ദര്‍ശനത്തിനായെത്തുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണിത്. ഇതിന് പുറമെ പമ്പയിലും നൂറോളം വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

    First published: