തിരുവോണനാളിലും പ്രതിഷേധസമരങ്ങൾക്ക് അവധിയില്ലാതെ തിരുവനന്തപുരം
മലയാളഭാഷയ്ക്കായി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പിഎസ് സി ആസ്ഥാനത്തിനു മുന്നിൽ തിരുവോണസദ്യ ഉപേക്ഷിച്ച് ഉപവാസം ഇരുന്നു
news18
Updated: September 11, 2019, 3:18 PM IST

ശ്രീജിവിന്റെ ചിത്രവുമായി സമരം ചെയ്യുന്ന സഹോദരൻ ശ്രീജിത്ത്
- News18
- Last Updated: September 11, 2019, 3:18 PM IST IST
തിരുവനന്തപുരം: തിരുവോണ ദിവസമായിട്ടും തലസ്ഥാനത്ത് പ്രതിഷേധസമരങ്ങൾക്ക് അവധിയില്ല. പി എസ് സി ആസ്ഥാനത്തിന് മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും സർവേ ഡയറക്ടറേറ്റിന് മുന്നിലും പ്രതിഷേധസമരങ്ങൾ തുടർന്നു. പി എസ് സി ചോദ്യപേപ്പറുകൾ മലയാളത്തിൽ കൂടി ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിൽ സാംസ്കാരികരംഗത്തെ പ്രമുഖർ ഉപവസിച്ചു.
പിഎസ് സി പരീക്ഷയുടെ ചോദ്യം മലയാളത്തിൽ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തിരുവോണത്തിന് പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് ഐക്യമലയാള പ്രസ്ഥാനത്തിൻറെ തീരുമാനം.
മലയാളഭാഷയ്ക്കായി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പിഎസ് സി ആസ്ഥാനത്തിനു മുന്നിൽ തിരുവോണസദ്യ ഉപേക്ഷിച്ച് ഉപവാസം ഇരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമരത്തിന് ഐക്യദാർഢ്യവുമായെത്തി. തിരുവോണ ദിനത്തിൽ പട്ടിണി സമരം നടത്തിയായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിൽ കശുവണ്ടി തൊഴിലാളികളുടെ പ്രതിഷേധം.
ഐഫോണ്‍ ഇലവൻ മോഡലുകൾ അവതരിപ്പിച്ച് ആപ്പിൾ: പ്രാരംഭവില 64,900 മുതല്‍
ഒഴിവുകൾ നികത്തണം എന്നാവശ്യപ്പെട്ട് സർവേയർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഉത്രാടദിനത്തിൽ തുടങ്ങിയ സമരം തിരുവോണത്തിനും തുടർന്നു. 2018 നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഈ വർഷം ഒരാൾക്കു പോലും നിയമനം നൽകിയില്ലെന്നാണ് ഇവരുടെ പരാതി.
സഹോദരൻറെ മരണം ആത്മഹത്യയെന്ന് റിപ്പോർട്ട് വന്നിട്ടും കസ്റ്റഡി കൊലപാതകമെന്ന ആരോപണത്തിൽ ഉറച്ച്ശ്രീജിത്തിന്റെ ഒറ്റയാൾ സമരത്തിനും തിരുവോണ നാളിൽ ഒഴിവ് ഉണ്ടായില്ല.