നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അംഗീകാരം ഇല്ലെന്ന കാര്യം മറച്ചുവെച്ചു: പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ 28 വിദ്യാർത്ഥികൾ; CBSE സ്കൂളിനെതിരെ പ്രതിഷേധം

  അംഗീകാരം ഇല്ലെന്ന കാര്യം മറച്ചുവെച്ചു: പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ 28 വിദ്യാർത്ഥികൾ; CBSE സ്കൂളിനെതിരെ പ്രതിഷേധം

  സ്കൂളിന്‍റെ അനാസ്ഥയ്ക്കെതിരെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്കൂൾ ഉപരോധിക്കുകയാണ്.

  പ്രതിഷേധത്തിൽ നിന്ന്

  പ്രതിഷേധത്തിൽ നിന്ന്

  • News18
  • Last Updated :
  • Share this:
   കൊച്ചി: അംഗീകാരം ഇല്ലെന്ന വിവരം മറച്ചുവച്ച് 28 വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാക്കിയ സിബിഎസ്ഇ സ്കൂളിനെതിരെ പ്രതിഷേധം ശക്തം. എറണാകുളം തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലാണ് അംഗീകാരം ഇല്ലാത്തതിനാല്‍ 28 വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്തത്.

   വിദ്യാര്‍ത്ഥികളെ മറ്റു സ്‌കൂളുകള്‍ വഴി പരീക്ഷ എഴുതിക്കാനുള്ള അനുമതിയും മാസങ്ങൾക്കു മുമ്പ് നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ വിവരങ്ങൽ സ്‌കൂള്‍ മറച്ചു വെച്ചെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

   കൂടത്തായി കൊലപാതക പരമ്പര: ഒരാൾ കൂടി പ്രതിയാകും; സര്‍ക്കാര്‍ അനുമതി തേടി അന്വേഷണ സംഘം

   സ്കൂളിന്‍റെ അനാസ്ഥയ്ക്കെതിരെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്കൂൾ ഉപരോധിക്കുകയാണ്. സ്കൂൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

   ഇതിനിടയിൽ, സ്കൂൾ പ്രവർത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ എൻ ഒ സി ലഭിച്ചിരുന്നില്ലെന്ന് അരൂജാസ് സ്കൂൾ മാനേജ്മെന്‍റ് സമ്മതിച്ചു.
   വിദ്യാര്‍ത്ഥികളെ വഞ്ചിച്ചതിന് സ്കൂൾ മാനേജ്‌മെന്‍റിന് എതിരെ പൊലീസ് കേസ് എടുക്കും.
   First published: