• HOME
  • »
  • NEWS
  • »
  • kerala
  • »
  • പണി പൂർത്തിയാകാത്ത ബൈപാസിന് 140 രൂപ ടോൾ: കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ ടോൾ പിരിവിൽ പ്രതിഷേധം ശക്തം

പണി പൂർത്തിയാകാത്ത ബൈപാസിന് 140 രൂപ ടോൾ: കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ ടോൾ പിരിവിൽ പ്രതിഷേധം ശക്തം

കഴക്കൂട്ടം മുതൽ കോവളം വരെയുള്ള 20 കിലോമീറ്റർ റോഡിന്റെ പണി മാത്രമാണ്  പൂർത്തിയായത്. ഫാസ്റ്റ് ടാഗ്  ഉണ്ടെങ്കിൽ 70 രൂപയും ഇല്ലാത്തപക്ഷം 140 രൂപയുമാണ് ടോൾ

Kazhakkoottam_Bypass

Kazhakkoottam_Bypass

  • Share this:
    തിരുവനന്തപുരം: പണി പൂർത്തിയാകാത്ത കഴക്കൂട്ടം-കാരോട് ബൈപ്പാസിന് 140 രൂപ ടോൾ പിരിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ രണ്ടു തവണയും പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ടോൾപിരിവാണ് ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ യാതൊരുവിധ അറിയിപ്പും  കൂടാതെ പുനരാരംഭിച്ചത്. ടോൾപിരിവ് ആരംഭിച്ചതിനു തൊട്ടുപിന്നാലെ ശക്തമായ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. തിങ്കളാഴ്ച രാത്രി ബൈപാസി ലൂടെ യാത്ര ചെയ്യുമ്പോഴും പിറ്റേദിവസം ടോൾപിരിവ് ആരംഭിക്കുമെന്ന ഒരു സൂചനയും നൽകിയിരുന്നില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി. ഒപ്പം റോഡ് പണി പൂർത്തിയാക്കാതെ ടോൾപിരിവ് ആരംഭിച്ചതിലും യാത്രക്കാർക്ക് പ്രതിഷേധമുണ്ട്.

    ടോൾ പ്ലാസ ജീവനക്കാർ യാത്രക്കാരോട് ടോൾ ചോദിച്ചതോടെ പല യാത്രക്കാരും രോഷാകുലരായി. ടോൾ നൽകാൻ കഴിയില്ലെന്ന യാത്രക്കാരുടെ പ്രതിഷേധം രാവിലെ  തന്നെ വാഹനങ്ങളുടെ നീണ്ട ക്യൂവിനും  ഇടയാക്കി. യാത്രക്കാർക്ക്  പിന്നാലെ ശക്തമായ പ്രതിഷേധവുമായി സിപിഎം കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. കോവളം എംഎൽഎ വിൻസെന്റിന്റെ  നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രതിഷേധം. ഒരു മുന്നറിയിപ്പും നൽകാതെ ടോൾ പിരിവ് ആരംഭിച്ചത് പ്രതിഷേധാർഹമാണെന്ന് എം വിൻസെന്റ് കുറ്റപ്പെടുത്തി. കഴിഞ്ഞപ്രാവശ്യം പ്രതിഷേധിച്ചപ്പോൾ ടോൾപിരിവ് താൽക്കാലികമായി നിർത്തി വെച്ചിരുന്നതാണ്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി  കളക്ടർ ചർച്ച നടത്തിയ ശേഷം മാത്രമേ  ടോൾ പിരിവ് പുനരാരംഭിക്കുവെന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനൽകിയിരുന്നതാണ്. ഈ ഉറപ്പു ലംഘിച്ചാണ് ടോൾ പിരിവ് പുനരാരംഭിച്ചതെന്നും എംഎൽഎ കുറ്റപ്പെടുത്തി.

    Also Read- കോവിഷീല്‍ഡ് വാക്സിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് ഹൈക്കോടതി

    അതേസമയം തിരുവല്ലം ടോൾപ്ലാസയിൽ കഞ്ഞി വച്ചായിരുന്നു സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ സമരക്കാർ തയ്യാറായില്ല. അതേസമയം ടോൾ പിരിവുമായി മുന്നോട്ടുപോകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. പൂർത്തിയായ റോഡിനുള്ള ടോൾപിരിവ് മാത്രമാണ് നടത്തുന്നതെന്നും  പിരിവുമായി മുന്നോട്ടുപോകുമെന്നുമാണ് ദേശീയപാത അതോറിറ്റി നിലപാട്. ടോൾ പ്ലാസ യുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യവും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തള്ളി.

    Also Read- സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ : മന്ത്രി വീണാ ജോര്‍ജ്

    കഴക്കൂട്ടം മുതൽ കോവളം വരെയുള്ള 20 കിലോമീറ്റർ റോഡിന്റെ പണി മാത്രമാണ്  പൂർത്തിയായത്. ഫാസ്റ്റ് ടാഗ്  ഉണ്ടെങ്കിൽ 70 രൂപയും ഇല്ലാത്തപക്ഷം 140 രൂപയുമാണ് ടോൾ. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാസം 285 രൂപയുടെ പാക്കേജ് എടുത്ത് യാത്ര ചെയ്യാനുള്ള അനുമതി ആണ് നൽകിയിരിക്കുന്നത്. നേരത്തെ ഈ മാസം രണ്ടു പ്രാവശ്യം ടോൾ പിരിവ് ആരംഭിക്കാൻ ദേശീയപാത അതോറിറ്റി ശ്രമിച്ചെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധങ്ങളെത്തുടർന്ന് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.
    Published by:Anuraj GR
    First published: