കണ്ണൂർ: ഈ മാസം 29 മുതൽ വിദൂര വിദ്യാഭ്യാസ പരീക്ഷകൾ ആരംഭിക്കാനിരിക്കെ കണ്ണൂർ സർവ്വകലാശാലയ്ക്ക് എതിരെയുള്ള വിമർശനം ശക്തമാകുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പരീക്ഷകൾക്കായി 48 സെന്ററുകളും വിട്ടുനൽകില്ലെന്ന നിലപാടിലാണ് കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിങ് ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജ്‍മെന്റ് അസോസിയേഷൻ.
പരീക്ഷയുടെ ഭാഗമായി ആരോഗ്യപ്രവർത്തകർ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ മുഴുവൻ ഉത്തരവാദിത്വങ്ങളും സെന്ററുകളുടെ തലയിൽ കെട്ടി വെച്ചിരിക്കുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.പി . റഹീമും സെക്രട്ടറി എം.വി നവാസും ആരോപിക്കുന്നു. അസോസിയേഷന്റെ കീഴിലുള്ള കോളേജുകളിൽ ഡ്യൂട്ടി ചെയ്യേണ്ട അധ്യാപകരിൽ ഭൂരിഭാഗവും വിസമ്മതപത്രം നൽകിയിട്ടുണ്ട്. സർവകലാശാല ലാഘവ ബുദ്ധിയോടെയാണ് പരീക്ഷ നടത്തുന്നതെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.
You may also like:സാമ്പത്തിക തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്‍ [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]എന്നാൽ, മുന്നൊരുക്കങ്ങൾ നടത്തേണ്ടത് കോളേജുകളും തദ്ദേശസ്ഥാപനങ്ങളുമാണ് എന്ന നിലപാടിലാണ് കണ്ണൂർ സർവ്വകലാശാല. ക്വാറന്റീനിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണവകപ്പും ആരോഗ്യ വകുപ്പും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ആവശ്യമായ പ്രതിരോധ ക്രമീകരണങ്ങൾ മുൻകൂട്ടി ഉറപ്പ് വരുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതാവാൻ ചീഫ് സൂപ്രണ്ടുമാർ അനുവാദം നൽകേണ്ടതുള്ളൂവെന്ന് പരീക്ഷാ കൺട്രോളർ ഡോ.വിൻസെന്റ് പി. ജെ അറിയിച്ചു.
പരീക്ഷകൾക്കായി 64 സെന്ററുകളാണ് കണ്ണൂർ സർവ്വകലാശാല അനുവദിച്ചത്. 48ഓളം സെന്ററുകൾ വിട്ടു കിട്ടാതായാൽ അത് വൻ പ്രതിസന്ധിക്ക് വഴി വെയ്ക്കും. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മാനേജ്മെന്റ് അസോസിയേഷൻ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, അശാസ്ത്രീയമായി സെന്ററുകൾ അനുവദിച്ചതിനെതിരെയും വിമർശനമുണ്ട്. അടുത്തുള്ള സെന്ററുകൾ അനുവദിക്കാതിരുന്നത് മലയോര മേഖലയിലെ വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ഉണ്ടാവുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ശബീർ എടക്കാട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ഏറ്റവും അടുത്തുള്ള സെന്ററുകൾ അനുവദിക്കുക, ആവശ്യമായ മുൻകരുതലുകൾ എടുക്കുക, ഇതര ജില്ലകളിലുള്ള കുട്ടികൾക്ക് അവരുടെ ജില്ലകളിൽ തന്നെ സൗകര്യം ഒരുക്കുക, ഓൺലൈൻ പരീക്ഷകൾ നടത്താനുള്ള സാധ്യതകൾ പരിശോധിക്കുക, പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി നിവേദനം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.