HOME /NEWS /Kerala / മന്ത്രി ശശീന്ദ്രന്റെ രാജിക്കായി നിയമസഭയിലും പുറത്തും പ്രതിഷേധം; യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

മന്ത്രി ശശീന്ദ്രന്റെ രാജിക്കായി നിയമസഭയിലും പുറത്തും പ്രതിഷേധം; യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

യുവമോർച്ച മാർച്ചിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ

യുവമോർച്ച മാർച്ചിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ

സഭ ആരംഭിച്ചതോടെ നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉച്ചയോടെ വീണ്ടും യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചെത്തി. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമം നടന്നതോടെ പൊലീസ് നാല് തവണ ജലപീരങ്കിയും പിന്നീട് കണ്ണീർ വാതകവും പ്രയോഗിച്ചു.

കൂടുതൽ വായിക്കുക ...
  • Share this:

    തിരുവനന്തപുരം: പീഡന പരാതിയിൽ ഒത്തുതീർപ്പിന് വേണ്ടി ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ശക്തം. പരാതി ഒതുക്കിതീർക്കണമെന്നാവശ്യപ്പെട്ട മന്ത്രിയുടെ രാജിക്കായി നിയമസഭയിൽ യുഡിഎഫ് പ്രതിഷേധിച്ചു. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതേസമയം സഭയ്ക്ക് പുറത്തും പ്രതിഷേധം ശക്തമായി. സഭ ആരംഭിച്ചതോടെ നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

    ഉച്ചയോടെ വീണ്ടും യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചെത്തി. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമം നടന്നതോടെ പൊലീസ് നാല് തവണ ജലപീരങ്കിയും പിന്നീട് കണ്ണീർ വാതകവും പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തി. പൂവൻ കോഴിയുമായായായിരുന്നു പ്രതിഷേധ൦.

    എന്നാൽ നിയമസഭയിൽ മന്ത്രി എ കെ ശശീന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചു. ശശീന്ദ്രൻ ചെയ്തത് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടുക മാത്രമാണെന്നും പൊലീസ് കേസെടുക്കാൻ വൈകിയോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നുമാണ് നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    Also Read- പന്ത് വായിൽ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെത്തിയത് മഴക്കോട്ട് ധരിച്ച്

    എൻ സി പി കൊല്ലം ഗ്രൂപ്പിൽ തനിക്കെതിരായി നടന്ന വാട്‌സാപ്പ് പ്രചാരണത്തിൽ യുവതി പരാതി നൽകിയിരുന്നു. എൻ സി പി സംസ്ഥാന ഭാരവാഹി പത്മാകരൻ തന്‍റെ കൈയിൽ കയറി പിടിച്ചെന്ന പരാതിയിൽ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനിൽ ഹാജരായില്ല. പിന്നീട് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഉപവാസമനുഷ്‌ഠിച്ച ഗവർണറുടെ സമരത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോൾ, അത് ഗാന്ധിയൻ സമരമാണെന്നും, ഇത് സർക്കാരിനെതിരെയുള്ള നീക്കമായി ഉയർത്തിക്കാട്ടാൻ ചിലർ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പാർട്ടി കാര്യമെന്ന തരത്തിലാണ് ഇടപെട്ടത്. എന്നാൽ അപ്പുറത്ത് ഇത് മറ്റിടങ്ങളിൽ എത്തിക്കാനായിരുന്നു ശ്രമം, ഇത് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നായിരുന്നു അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി സി വിഷ്‌ണുനാഥിന്‍റെ ആരോപണം. എ കെ ശശീന്ദ്രൻ രാജി വയ്ക്കണം, അതല്ലെങ്കിൽ മുഖ്യമന്ത്രി ശശീന്ദ്രന്‍റെ രാജി എഴുതിവാങ്ങണം. പരാതികൾ അന്വേഷിക്കാൻ പാർട്ടി ഓഫീസുകളെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടോയെന്ന് ചോദിച്ച വിഷ്‌ണുനാഥ് പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി.

    Also Read- National Mango Day 2021: ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴമായ 'മിയസാക്കി'യെക്കുറിച്ചറിയാമോ

    മുഖ്യമന്ത്രിക്ക് പൊലീസ് നൽകിയത് കളവായ റിപ്പോർട്ടാണ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പെൺകുട്ടിയുടെ മൊഴി പോലും പൊലീസ് എടുത്തിട്ടില്ല. മന്ത്രി പീഡനപരാതിയിൽ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാണ് വാർത്ത. നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രി വിളിച്ചത്. പീഡന പരാതി ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച ആരാച്ചാരാണ് മന്ത്രിയെന്നും വിഷ്‌ണുനാഥ് സഭയിൽ ആരോപിച്ചു.

    മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. വിഷയത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി മന്ത്രിയെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സഭയിൽ തലകുനിച്ചിരിക്കുകയാണ്. പരാതികളിൽ മന്ത്രിമാർ ഇടപെടുകയാണെന്നും ഇതോണോ സ്‌ത്രീപക്ഷമെന്നും സതീശൻ ചോദിച്ചു. പരാതിക്കാരെ വിളിച്ച് പരാതി ഒതുക്കലാണോ മന്ത്രിമാരുടെ പണി. പോലീസ് മുഖ്യമന്ത്രിയെ പറ്റിക്കുകയാണ്. പോലീസിന്റെ കള്ള റിപ്പോര്‍ട്ട് വായിക്കാന്‍ വിധിക്കപ്പെട്ടവനായി മുഖ്യമന്ത്രി മാറുന്നു. വേട്ടക്കാര്‍ക്ക് ഒപ്പമാണ് സര്‍ക്കാരെന്നും സതീശന്‍ ആരോപിച്ചു.

    ഇതിനിടെ മന്ത്രി ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കുണ്ടറയിലെ യുവതി അറിയിച്ചു. സ്വമേധയാ ആണ് ഗവർണർക്ക് പരാതി നൽകുന്നതെന്ന് വ്യക്തമാക്കിയ അവർ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും കൂട്ടിച്ചേർത്തു. മന്ത്രിക്കെതിരായ പരാതിയിൽ നിന്നും പിന്മാറില്ല. പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണെന്നും യുവതി വിമർശിച്ചു.

    First published:

    Tags: Kundara, Minister ak saseendran, Niyamasabha, Pinarayi vijayan, Yuva morcha