നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അധ്യാപക നിയമനം; പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആദ്യമായി അവതരിപ്പിച്ച വിഷയം വിജയം കണ്ടതില്‍ അഭിമാനം; വി ഡി സതീശന്‍

  അധ്യാപക നിയമനം; പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആദ്യമായി അവതരിപ്പിച്ച വിഷയം വിജയം കണ്ടതില്‍ അഭിമാനം; വി ഡി സതീശന്‍

  സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലുള്ള അധ്യാപക നിയമനം നടക്കാത്തതുകൊണ്ടുള്ള പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സംസാരിച്ചിരുന്നു

  വി.ഡി. സതീശൻ

  വി.ഡി. സതീശൻ

  • Share this:
   തിരുവനന്തപുരം: അധ്യാപക നിയമന ഉത്തരവ് ലഭിച്ച എല്ലാവരെയും ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷ നേതാവെന്ന നിലിയല്‍ ആദ്യമായി അവതരിപ്പിച്ച വിഷയം വിജയം കണ്ടതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന്  വി ഡി സതീശന്‍.

   സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലുള്ള അധ്യാപക നിയമനം നടക്കാത്തതുകൊണ്ടുള്ള പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സംസാരിച്ചിരുന്നു.

   Also Read-ദാമ്പത്യജീവിതത്തിന്റെ പരാജയത്തോടെ ജീവിതം അര്‍ത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; മുഖ്യമന്ത്രി

   സര്‍ക്കാര്‍ മേഖലയില്‍ 1632 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കയിരുന്നതായും നിയമനം നല്‍കിയിരുന്നതായും സര്‍ക്കാര്‍ മേഖലയില്‍ 9500ല്‍ അധികം ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ വ്യക്തമാക്കിയിരുന്നു. 954 പ്രൈമറി സ്‌കൂളുകളില്‍ പ്രധാന അധ്യാപകര്‍ ഇല്ലെന്നും ഈ വര്‍ഷം 750 ല്‍ അധികം പ്രധാന അധ്യാപകരുടെ റിട്ടയര്‍ ചെയ്യുകയുമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

   Also Read-ഇന്ധനവില വര്‍ധനവ്; കേന്ദ്ര സര്‍ക്കാരും ബിജെപിയും കോടികളുടെ കൊള്ള നടത്തുന്നു; എ വിജയരാഘവന്‍

   സ്‌കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

   Also Read-കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത്; അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

   അതേസമയം ഉത്തരവ് ലഭിച്ചവര്‍ക്ക് സ്‌കൂള്‍ തുറന്നാലെ ജോലിയില്‍ പ്രവേശിക്കാനുകു എന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ മാത്രമേ ഇവരെ ജോലിയില്‍ പ്രവേശിക്കാനാകൂ എന്ന തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

   Also Read-Rain Alert | സംസ്ഥാനത്ത് ജൂലൈ ആറു മുതല്‍ കാലവര്‍ഷം ശക്തമാകും

   ഉന്നതതല യോഗത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി,ധനവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍,ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷന്‍ കെ ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
   Published by:Jayesh Krishnan
   First published:
   )}