നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെസി വേണുഗോപാലിനെ ബിജെപി ഏജന്റ് എന്നു വിളിച്ചു' കോൺഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് ഇടത് ക്യാമ്പിലേക്കെന്ന് സൂചന

  'കെസി വേണുഗോപാലിനെ ബിജെപി ഏജന്റ് എന്നു വിളിച്ചു' കോൺഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് ഇടത് ക്യാമ്പിലേക്കെന്ന് സൂചന

  കോണ്‍ഗ്രസ്സ് വിടുന്നെന്ന പ്രഖ്യാപനം ഇന്ന് നടത്താനിരിക്കെയാണ് തിടുക്കപ്പെട്ട്  പ്രശാന്തിനെതിരായ നടപടി എടുത്തത്. 

  • Share this:
  തിരുവനന്തപുരം: കെസി വേണുഗോപാലിനും പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണമുന്നയിച്ച പി എസ് പ്രശാന്തിനെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ്സ് വിടുന്നെന്ന പ്രഖ്യാപനം ഇന്ന് നടത്താനിരിക്കെയാണ് തിടുക്കപ്പെട്ട്  പ്രശാന്തിനെതിരായ നടപടി എടുത്തത്.

  തുര്‍ച്ചയായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും തെറ്റതിരുത്താന്‍ തയ്യാറായില്ലെന്നും പുറത്താക്കുന്നതിന് കാരണമായി കണ്ടെത്തി.പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

  നെടുമങ്ങാട് മണ്ഡലത്തില്‍ തന്നെ തോല്‍പിക്കാനായി പ്രവര്‍ത്തിച്ച പാലോട് രവിയെ ഡിസിസി അദ്ധ്യക്ഷനായി നിയമിക്കുന്നതിനെതിരെയാണ് പിഎസ് പ്രശാന്ത് ആദ്യം രംഗത്തെത്തിയത്. പാലോട് രവിക്കെതിരെ പാര്‍ട്ടി അന്വേഷണ സമിതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വരും വരെ നിയമനം നടത്തരുതെന്നുമാണ് പ്രശാന്ത് ആവശ്യപ്പെട്ടത്. എന്നാല്‍ കെപിസിസി നേതൃത്വം ആരോപണങ്ങള്‍ നിഷേധിച്ചു അച്ചടക്കലംഘനം നടത്തിയതിന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

  എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതാണ് പ്രശാന്തിനെതിരായ പുറത്താക്കല്‍ നടപടി വേഗത്തിലാക്കിയത്.പാലോട് രവിയെ ഡിസിസി അദ്ധ്യക്ഷനാക്കിയതിനുപിന്നില്‍ കെസി വേണുഗോപാലാണെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം.പിന്നാലെ വേണുഗോപാലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഹൈക്കമാന്‍ഡിന് കത്തയച്ചു.വേണുഗോപാല്‍ ബിജെപി ചാരനാണെന്നും ജന്‍മനാട്ടിലോ സ്വന്തം മണ്ഡലത്തിലോ സ്വാധീനമില്ലാത്ത വ്യക്തിയാണെന്നും രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്തിനെ കെപിസിസി അദ്ധ്യക്ഷന്‍ പുറത്താക്കിയത്.

  കോണ്‍ഗ്രസ്സ് വിട്ടുകൊണ്ട് ഇന്ന് വാര്‍ത്താസമ്മേളനം വിളിക്കാനിരിക്കെയാണ് പ്രശാന്തിനെതിരെ തിടുക്കപ്പെട്ട് കോണ്‍ഗ്രസ്സ് നടപടിയെടുത്തത്. പാര്‍ട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച് ഇടതുക്യമ്പിലേക്ക് പോകാനാണ് പ്രശാന്തിന്റെ നീക്കമെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.പ്രശാന്തിനെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും രംഗത്തെത്തി.ഇന്ന് രാവിലെ 11 ന് വാര്‍ത്താസമ്മേളനം വിളിച്ച് പുതിയ രാഷ്ട്രീയ നിലപാട് പ്രശാന്ത് പ്രഖ്യാപിക്കും.
  Published by:Karthika M
  First published: