നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗോവയിലും കർണാടകയിലും ബിജെപിക്ക് വഴിയൊരുക്കിയത് കെസി വേണുഗോപാൽ'; സിപിഎമ്മിൽ ചേർന്ന പിഎസ് പ്രശാന്ത്

  'ഗോവയിലും കർണാടകയിലും ബിജെപിക്ക് വഴിയൊരുക്കിയത് കെസി വേണുഗോപാൽ'; സിപിഎമ്മിൽ ചേർന്ന പിഎസ് പ്രശാന്ത്

  വേദനാജനകമായ ചില സംഘടനാനുഭവങ്ങൾ നല്കിയ പാഠങ്ങളാണ്  കോൺഗ്രസിൽ നിന്നും വിട പറയുവാൻ ഇടയാക്കിയത്

  News18

  News18

  • Share this:
   സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർനവുമായി മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്. ഡി സി സി പുനസംഘടനയില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് പിഎസ് പ്രശാന്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.

   ഇതിന് പിന്നാലെയാണ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കോൺഗ്രസിലെ തന്റെ പ്രവർത്തന പാരമ്പര്യവും നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവുമാണ് പ്രശാന്ത് വിശദമായി എഴുതിയിരിക്കുന്നത്.

   കെസി വേണുഗോപാലിനെതിരെയാണ് പ്രശാന്തിന്റെ പ്രധാന വിമർശനങ്ങൾ. കോൺഗ്രസിന്റെ സംഘടനാ പ്രശ്നങ്ങളും കെസി വേണുഗോപാലിന്റെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ചുമാണ് താൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയത്. പക്ഷേ, കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ ഗൗരവം ചർച്ച ചെയ്യാതെ ഒരു മാനദണ്ഡവും പാലിക്കാതെ തന്നെ പുറത്താക്കുകയാണ് ചെയ്തത്.

   വേദനാജനകമായ ചില സംഘടനാനുഭവങ്ങൾ നല്കിയ പാഠങ്ങളാണ്  കോൺഗ്രസിൽ നിന്നും വിട പറയുവാൻ ഇടയാക്കിയത്. അച്ചടക്കമോ നയമോ വ്യവസ്ഥയോ ഇല്ലാത്ത ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ താൻ വെറുക്കപ്പെട്ടവനായി.
   ഗോവയിലും കർണ്ണാടകയിലും നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് താൻ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയത്. ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ്സായിരുന്നു. സ്വതന്ത്രർ പിൻതുണക്കാനും തയ്യാറായിരുന്നു എന്നിട്ടും സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ല. ഗോവ പോലെ ഒരു സംസ്ഥാനത്ത് ആദ്യമായി BJP സർക്കാരുണ്ടാക്കി. ഇതിന് സാഹചര്യം ഒരുക്കിയത് ആരാണ്?

   Also Read-നാലുകോടിയോളം രൂപയും 100 പവൻ സ്വർണവും തട്ടിയെടുത്ത് ഫിനാൻസ് സ്ഥാപന ഉടമ നാടുവിട്ടു

   കർണ്ണാടകയിലും ജനതാദൾ - കോൺഗ്രസ് കൂട്ടുകെട്ട് പോളിച്ച് താമര വിരിയിച്ചതിന് സാഹചര്യമൊരുക്കിയത് ആരാണ് ? ഈ രണ്ട് സംസ്ഥാനത്തിന്റേയും ചുമതല കെസി വേണുഗോപാലിനായിരുന്നുവെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.

   ഒരു കാലത്ത് ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായിരുന്ന കോൺഗ്രസ്സിൽ ഇപ്പോൾ ജനാധിപത്യം പൊടി പോലുമില്ല. ജനാധിപത്യ പ്രക്രിയയിലൂടെയുളള സംഘടനാ തെരഞ്ഞെടുപ്പ് കോൺഗ്രസിൽ നടക്കുന്നില്ല. ഉൾപ്പാർട്ടി ജനാധിപത്യത്തിനായി വാദിച്ചവർ തലപ്പെത്തെത്തിയപ്പോൾ ഉൾപ്പാർട്ടി ജനാധിപത്യവും പമ്പ കടന്നു.

   കോൺഗ്രസിൽ നിന്ന് എല്ലാം നേടിയ ശേഷം താൻ പാർട്ടിയെ ചതിച്ചുവെന്നാണ് ആരോപണം. ചരിത്രം അറിയാത്തവരാണെങ്കിൽ അത് പരിശോധിക്കണം. എകെ ആന്റണിയും ഉമ്മൻചാണ്ടിയും വയലാർ രവിയും വിഎം സുധീരനുമെല്ലാം ഇന്ദിരാ ഗാന്ധിയോട് കലഹിച്ച് സിപിഎമ്മിനൊപ്പം സഹചരിച്ചവരാണ്. അന്ന് അവർ ചെയ്ത കുറ്റമേ താനും ചെയ്തിട്ടുള്ളൂ. പാർട്ടിയിൽ തന്നേക്കാൾ വലിയ സ്ഥാനങ്ങൾ വഹിച്ചവരാണ് ഇവരെല്ലാമെന്നും പ്രശാന്ത്.

   വിലപിക്കുന്നവർ ഓർക്കേണ്ടത് താൻ പോയത് ബിജെപിയിലേക്കല്ല, സിപിഎം എന്ന ബഹുജന പ്രസ്ഥാനത്തിലേക്കാണ്. 30 വർഷമായി പാർട്ടിയിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു. അതിൽ 20 വർഷവും 24 മണിക്കൂറും പ്രവർത്തിക്കുന്ന തന്റേയും പിതാവിന്റേയും ആരോഗ്യവും രക്തവും വിയർപ്പും സമ്പത്തും കോൺഗ്രസ് പാർട്ടിയെ ദോഷപ്പെടുത്തിയിട്ടില്ല. ഒരുപാട് സംഭാവന നല്കിയെന്ന അവകാശ വാദവുമില്ലെന്നും പ്രശാന്ത് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
   Published by:Naseeba TC
   First published:
   )}