• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Rail | 'കെ-റെയിൽ വിരുദ്ധസമരം മാധ്യമങ്ങളുടെ വയറ്റി പിഴപ്പായി മാറി'; കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി എസ് പ്രശാന്ത്

K Rail | 'കെ-റെയിൽ വിരുദ്ധസമരം മാധ്യമങ്ങളുടെ വയറ്റി പിഴപ്പായി മാറി'; കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി എസ് പ്രശാന്ത്

24 മണിക്കൂറും കുത്തി നിറയ്ക്കുവാൻ എന്തെങ്കിലും ''എരിവും - പുളിയും" പാവം ജേർണലിസ്റ്റുകൾക്ക് കണ്ടെത്തിയല്ലേ പറ്റു.

K-Rail

K-Rail

  • Last Updated :
  • Share this:
    കെ-റെയിൽ വിരുദ്ധസമരം മാധ്യമങ്ങളുടെ വയറ്റി പിഴപ്പായി മാറിയെന്ന് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി എസ് പ്രശാന്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി എസ് പ്രശാന്ത് ഇക്കാര്യം പറഞ്ഞത്. 'മാധ്യമങ്ങൾ ക്യാമറയും തൂക്കി മൈക്കും പിടിച്ച് പോകാതിരുന്നാൽ അവിടെ തീരും കെ-റെയിൽ വിരുദ്ധ സമരം..! മാധ്യമങ്ങൾ ഇല്ലെങ്കിൽ UDF നും ന്യൂജെൻ കോൺഗ്രസ് നേതാക്കൾക്കും എന്ത് സമാരാഘോഷം..!!
    24 മണിക്കൂറും കുത്തി നിറയ്ക്കുവാൻ എന്തെങ്കിലും ''എരിവും - പുളിയും" പാവം ജേർണലിസ്റ്റുകൾക്ക് കണ്ടെത്തിയല്ലേ പറ്റു'- പി എസ് പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം ഈ പോസ്റ്റിനടിയിൽ രൂക്ഷമായ വിമർശനങ്ങളും പി എസ് പ്രശാന്തിനെതിരെ ഉയരുന്നു.

    പി എസ് പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

    യഥാർത്ഥത്തിൽ കെ-റെയിലിനെതിരായ സമരം മാധ്യമങ്ങളുടെ വയറ്റിപ്പിഴപ്പായി മാറുകയാണ്.!
    മാധ്യമങ്ങൾ ക്യാമറയും തൂക്കി മൈക്കും പിടിച്ച് പോകാതിരുന്നാൽ അവിടെ തീരും കെ-റെയിൽ വിരുദ്ധ സമരം..!

    മാധ്യമങ്ങൾ ഇല്ലെങ്കിൽ UDF നും ന്യൂജെൻ കോൺഗ്രസ് നേതാക്കൾക്കും എന്ത് സമാരാഘോഷം..!!
    24 മണിക്കൂറും കുത്തി നിറയ്ക്കുവാൻ എന്തെങ്കിലും ''എരിവും - പുളിയും" പാവം ജേർണലിസ്റ്റുകൾക്ക് കണ്ടെത്തിയല്ലേ പറ്റു. ഇല്ലെങ്കിൽ 'ചാനൽ റേറ്റിംഗ് ' മാത്രം നോക്കിയിരിയ്ക്കുന്ന കോർപ്പറേറ്റ് മുതലാളി പരിഷയുടെ തെറി വിളിയും പീഢനവും സഹിയ്ക്കണം എന്ന് മാത്രമല്ല "സാലറി കട്ടിംഗും " നേരിടേണ്ടി വരും...

    Also Read- K Rail | പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല; രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാര്‍; മുഖ്യമന്ത്രി

    നിങ്ങൾ എരിവും - പുളിയും ചാലിച്ച് നൽകിയ ഗെയിൽ വിരുദ്ധ സമരം എന്തായി..!
    ദേശിയ പാത വിരുദ്ധ സമരം നിറഞ്ഞ് പറന്ന വയൽക്കിളികൾ എവിടെപ്പോയി..!
    എല്ലാം നല്ല നിലയിൽ ഭൂമി ഏറ്റെടുത്ത് ഗംഭീരമായി പൂർത്തിയായില്ലേ..?
    അതു കൊണ്ട്..

    കെ-റെയിലിനെതിരെ മാധ്യമപ്പടയുടെ "എരിവും - പുളിയും " അഭംഗുരം തുടർന്ന് കൊള്ളു..!
    പാവം പത്രക്കാരുടെ വിശപ്പും മാറും, മണ്ണെണ്ണ സമരക്കാരുടെ ചൊറിച്ചിലും മാറിക്കിട്ടും. അത്ര തന്നെ..!!

    വാൽക്കഷണം:-
    കെ-റെയിൽ പൂർത്തിയാകും.. മലയാളികൾ 3 മണിക്കൂർ 54 മിനിറ്റ് കൊണ്ട് കാസർഗോഡേയ്ക്ക് എത്തുകയും ചെയ്യും.
    ഉറപ്പാണ്.. k- rail.
    Published by:Anuraj GR
    First published: