നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോണ്‍ഗ്രസില്‍ ജനാധിപത്യം നഷ്ട്ടപ്പെട്ടിട്ട് വര്‍ഷങ്ങളാകുന്നു; ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം'; P S പ്രശാന്ത്

  'കോണ്‍ഗ്രസില്‍ ജനാധിപത്യം നഷ്ട്ടപ്പെട്ടിട്ട് വര്‍ഷങ്ങളാകുന്നു; ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം'; P S പ്രശാന്ത്

  ഹൈക്കമാന്‍ഡ് ' എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്റെ പടുകുഴിലേക്ക് നയിച്ച് കൊണ്ടേയിരിക്കുന്നെന്ന് പ്രശാന്ത് കുറ്റപ്പെടുത്തി.

  പി എസ് പ്രശാന്ത്

  പി എസ് പ്രശാന്ത്

  • Share this:
   തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ജനാധിപത്യം നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളാകുന്നുവെന്ന് പി എസ് പ്രശാന്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക ജനാധിപത്യ ദിനം എന്ന തലക്കെട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ജനാധിപത്യ പ്രക്രിയയിലൂടെ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നിട്ട് ഏകദേശം 30 വര്‍ഷം പൂര്‍ത്തിയാകുന്നെന്ന് പ്രശാന്ത് പറയുന്നു.

   കോണ്‍ഗ്രസില്‍ രൂപം കൊണ്ടിരിക്കുന്ന G-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്റ് വേണമെന്നാണെന്ന് അദ്ദേഹം പറയുന്നു. ഹൈക്കമാന്‍ഡ് ' എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്റെ പടുകുഴിലേക്ക് നയിച്ച് കൊണ്ടേയിരിക്കുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

   ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിന്റെ പേരില്‍ പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെ അദ്ദേഹം സിപിഎമ്മില്‍ ചേരുകയും ചെയ്തിരുന്നു.

   പി എസ് പ്രശാന്തിന്റെ ഫേ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

   സെപ്തബര്‍ 15 ലോക ജനാധിപത്യ ദിനം ...

   ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസില്‍ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വര്‍ഷങ്ങളാകുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നിട്ട് ഇന്നേക്ക് ഏകദേശം 30 വര്‍ഷം പൂര്‍ത്തിയാകുന്നു.

   ഒടുവിലത്തെ തെരെഞ്ഞെടുക്കപ്പെട്ട KPCC പ്രസിഡന്റ് ശ്രീ വയലാര്‍ രവിയായിരുന്നു. പരാജയപ്പെട്ടത് ശ്രീ ഏ കെ ആന്റെണിയും. അതിന് ശേഷം കോണ്‍ഗ്രസില്‍ നോമിനേഷനുകളുടെ കാലമായി. ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്റെ ഉത്തരവാദിത്വം നിലവിലെ നേതൃത്വത്തിന്റെ ചുമലില്‍ ചാരി പുതിയ നേതൃത്വത്തെ 'ഹൈക്കമാന്‍ഡ് ' നോമിനേറ്റ് ചെയ്യപ്പെടുന്ന രീതി തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇത്തവണയും സംഭവിച്ചത് അതിന്റെ തനിയാവര്‍ത്തനം തന്നെയാണ്. പരാജയം എന്ത് കൊണ്ട് എന്ന ആത്മ പരിശോധന നടക്കുന്നേ ഇല്ല.

   ഡല്‍ഹിയില്‍ പുതുതായി കോണ്‍ഗ്രസില്‍ രൂപം കൊണ്ടിരിക്കുന്ന G-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്റ് വേണമെന്നാണ്.

   അപ്പോഴും 'ഹൈക്കമാന്‍ഡ് ' എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്റെ പടുകുഴിലേക്ക് നയിച്ച് കൊണ്ടേയിരിക്കുന്നു


   ജനാധിപത്യവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും തൊട്ട് തീണ്ടാതെ ..!
   കോണ്‍ഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ ..
   Published by:Jayesh Krishnan
   First published:
   )}