സി.പി.എമ്മിന്റേത് 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്' സമീപനമെന്ന് പി.എസ് ശ്രീധരൻ പിള്ള
സി.പി.എമ്മിന്റേത് 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്' സമീപനമെന്ന് പി.എസ് ശ്രീധരൻ പിള്ള
ദേശീയപാത വികസനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയ ശ്രീധരന് പിള്ള കേരളത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരം: അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന സമീപനമാണ് സി.പി.എമ്മിന്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ബി.ജെ.പി അധ്യക്ഷൻ കേരളത്തോട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തിപരമായി വേട്ടയാടുകയാണെന്നാണ് ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പറയുന്നത്. കേന്ദ്ര തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അല്‍ഫോൻസ് കണ്ണന്താനം കത്ത് അയച്ചതിനെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പിള്ള പ്രതികരിച്ചു.
ദേശീയപാത വികസനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയ ശ്രീധരന് പിള്ള കേരളത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സമരം അഴിച്ചുവിട്ട് ദേശീയപാത വികസനം തടസപ്പെടുത്തിയത് സി.പി.എം ആയിരുന്നു എന്ന കാര്യം മറക്കരുതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.