'ശബരിമല സുവർണാവസരം' പ്രയോഗം തെറ്റായിരുന്നില്ലെന്ന് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

അതിന്‍റെ പേരിൽ രണ്ട് ക്രിമിനൽ കേസുകളും വന്നു. രണ്ട് രാഷ്ട്രീയ പാർട്ടികളാണ് കേസ് കൊടുത്തത്. എന്നാൽ, അവർക്ക് തന്നോട് വിരോധം ഉണ്ടായിരുന്നില്ല.

News18 Malayalam | news18
Updated: November 30, 2019, 11:16 PM IST
'ശബരിമല സുവർണാവസരം'  പ്രയോഗം തെറ്റായിരുന്നില്ലെന്ന് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള
പി.എസ് ശ്രീധരൻ പിള്ള
  • News18
  • Last Updated: November 30, 2019, 11:16 PM IST
  • Share this:
കോഴിക്കോട്: കഴിഞ്ഞ മണ്ഡലകാലത്തെ ശബരിമല സുവർണാവസരമാണ് എന്ന പ്രയോഗം തെറ്റായിരുന്നില്ലെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള. ഒരു സംഘടനയുടെ ആഭ്യന്തര യോഗത്തിൽ ഒരു രാഷ്ട്രീയ നേതാവിന് അങ്ങനെ പറയാൻ അവകാശമില്ലേയെന്ന് ശ്രീധരൻ പിളള ചോദിച്ചു.

ഗവർണറായി ചുമതലയേറ്റ ശേഷം കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകരോട് ഗാന്ധിയൻ മാതൃകയിലുള്ള സമാധാനപരമായ സമരം നടത്തണം എന്നാണ് ആഹ്വാനം ചെയ്തത്. എന്നാൽ, ഗാന്ധിയൻ മാതൃകയിലുള്ള സമാധാനപരമായ സമരം എന്ന പ്രയോഗം അടർത്തി മാറ്റി സുർണാവസരം മാത്രം പ്രചരിപ്പിച്ചു.

സോറി! ഇക്കാര്യത്തിൽ കേരളം ദേശീയ തലത്തിൽ നമ്പർ വൺ അല്ല


അതിന്‍റെ പേരിൽ രണ്ട് ക്രിമിനൽ കേസുകളും വന്നു. രണ്ട് രാഷ്ട്രീയ പാർട്ടികളാണ് കേസ് കൊടുത്തത്. എന്നാൽ, അവർക്ക് തന്നോട് വിരോധം ഉണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷൻ ആയതു കൊണ്ടാണ് തനിക്കതെല്ലാം നേരിടേണ്ടി വന്നത്. അത്തരം വേദനകൾ നീതിബോധമുള്ള പൊതുപ്രവർത്തകന് സാധാരണമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപിക്ക് ശബരിമല ഒരു സുവർണാവസരമാണെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് യുവമോർച്ച നേതൃയോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരൻ പിള്ള പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.
First published: November 30, 2019, 11:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading