തിരുവനന്തപുരം: ബി ജെ പിക്ക് ആരും ഉപദേശം നൽകേണ്ടതില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയാണ് ശ്രീധരൻ പിള്ള പ്രധാനമായും വിമർശനങ്ങൾ ഉന്നയിച്ചത്. കോടിയേരിയുടെ വാക്ക് കേൾക്കേണ്ട ആവശ്യം ബി ജെ പിക്ക് ഇല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
ബി ജെ പിക്ക് കോടിയേരി ഉപദേശം നൽകണ്ട. അടിയന്തിരാവസ്ഥ കാലത്ത് പോലും ത്യാഗം സഹിച്ച ആളാണ് എൻ.ശിവരാജൻ. ആർക്കും അറിയാത്ത ആളെന്ന് പറഞ്ഞ് കോടിയേരി അപമാനിക്കരുതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശ്രീധരൻ പിള്ള സമരം കിടക്കണമെന്ന് ഇന്നലെ കോടിയേരി പരിഹസിച്ചിരുന്നു.
അതേസമയം, യുവതികളെ പ്രവേശിപ്പിച്ചത് ആസൂത്രിത ഗൂഡാലോചനയാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഭരണകൂടം പക്ഷപാതപരമായി പെരുമാറുകയാണെന്നും ബി.ജെ.പിക്ക് കോടിയേരി ഉപദേശം നൽകണ്ടന്നും പി എസ് ശ്രീധരൻ പിളള പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.