• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുരളീധരന് പുറകില്‍ നിന്ന് കുത്തിയ പാരമ്പര്യം: പിണറായി സ്റ്റാലിനെന്നും ശ്രീധരന്‍ പിള്ള

മുരളീധരന് പുറകില്‍ നിന്ന് കുത്തിയ പാരമ്പര്യം: പിണറായി സ്റ്റാലിനെന്നും ശ്രീധരന്‍ പിള്ള

പി എസ് ശ്രീധരൻ പിള്ള

പി എസ് ശ്രീധരൻ പിള്ള

  • Last Updated :
  • Share this:
    എടപ്പാള്‍: മാറാട് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ പുറകില്‍നിന്ന് കുത്തിയ പാരമ്പര്യമാണ് അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ മുരളീധരനെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

    അന്ന് ഹിന്ദുക്കളെ സഹായിച്ച നേതാവിനെ മുക്കാലില്‍ കെട്ടി അടിക്കണമെന്നു പറഞ്ഞതും ഇദ്ദേഹമാണ്. ഈ നേതാവിന്റെ ഭാവി എന്തായിരിക്കുമെന്ന് രാഷ്ട്രീയ കേരളം നിശ്ചയിക്കും. എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ രഥയാത്രക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.

    അച്ഛന് മൂത്രശങ്ക വന്നപ്പോള്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ പാരമ്പര്യം അല്ല ഞങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ആരാധന മനുഷ്യന്റെ മൗലിക അവകാശമാണ്. ഇത് സ്വയംഭൂവായ സമരമാണ്. ആത്മവിശ്വാസമാണ് ഈ സമരത്തിന്റെ മര്‍മ്മം. അത് തന്നെയാണ് ഇതിന്റെ വിജയവും.

    സി.പി.എമ്മുംകോണ്‍ഗ്രസും ഒരമ്മ പെറ്റ ഇരട്ട മക്കളെ പോലെയാണ് പെരുമാറുന്നത് . സി.പി.എം മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ ഫ്രാക്ഷന്‍ ഉണ്ടാക്കി അവരുടെ മേല്‍ നുകം വച്ച് മറ്റുള്ളവര്‍ക്കെതിരെ പ്രവര്‍ത്തിപ്പിക്കുകയാണ്. പിണറായി ആധുനിക സ്റ്റാലിന്‍ ആയി മാറിയെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

    First published: