• HOME
  • »
  • NEWS
  • »
  • kerala
  • »
  • 2030 ല്‍ അമേരിക്കയെ തള്ളിമാറ്റി ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും: ശ്രീധരന്‍പിള്ള

2030 ല്‍ അമേരിക്കയെ തള്ളിമാറ്റി ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും: ശ്രീധരന്‍പിള്ള

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബിജെപി ചര്‍ച്ചയാക്കുമെന്നും ശ്രീധരന്‍ പിള്ള

പി.എസ് ശ്രീധരൻപിള്ള

പി.എസ് ശ്രീധരൻപിള്ള

  • Share this:
    കോഴിക്കോട്: 2030 ഓടെ അമേരിക്കയെ തള്ളി മാറ്റി ലോകത്തിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കോഴിക്കോട് എന്‍ഡിഎയുടെ വിജയ് സങ്കല്‍പ് റാലിയില്‍ സംസാരിക്കവേയാണ് മോദി ഭരണം തുടര്‍ന്നാല്‍ ഇന്ത്യ അധികം വൈകാതെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞത്.

    മോദിയ്ക്ക് ബദല്‍ മോദി മാത്രമെന്ന നിലയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ബിജെപി മാനിഫെസ്റ്റോയില്‍ പറയുന്ന 345 ലക്ഷം കോടി രൂപ ഉള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുകെയന്ന് പറഞ്ഞാല്‍ അടുത്ത മൂന്ന് കൊല്ലത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്നു' ശ്രീധരന്‍പിള്ള പറഞ്ഞു.

    Also Read: തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ണുരുട്ടി: ഫേസ്ബുക്കും ട്വിറ്ററും അഞ്ഞൂറോളം പോസ്റ്റുകൾ പിൻവലിച്ചു

    ഇതേരീതയില്‍ മുന്നോട്ടുപോയാല്‍ അമേരിക്കയെ തള്ളിമാറ്റി 2030 ഓടെ ലോകത്തെ ഒന്നാമത്തെ ശക്തിയാകുമെന്നാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബിജെപി ചര്‍ച്ചയാക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ചയാക്കുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി മൂന്നു തവണ പ്രധാനമന്ത്രി വന്നു സംസ്ഥാനത്ത് വന്നെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള 18ന് വീണ്ടും വരുന്നുവെന്നും ഇതു കേരള ചരിത്രത്തില്‍ ആദ്യമായിട്ടാമെന്നും കൂട്ടിച്ചേര്‍ത്തു.

    പ്രധാന മന്ത്രി നരേന്ദ്ര മോദി വിജയ് സങ്കല്‍പ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. വിഷു ആശംസകള്‍ മലയാളത്തില്‍ പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്.

    First published: