'ഗവർണർ പദവി സന്തോഷത്തോടെ ഏറ്റെടുക്കുന്നു'; ശ്രീധരൻപിള്ളയുടെ ആദ്യ പ്രതികരണം

പ്രധാനമന്ത്രി നാലു ദിവസം മുൻപ് വിളിച്ചിരുന്നു. തീരുമാനം അംഗീകരിക്കുന്നെന്നും ശ്രീധരൻപിള്ള പറഞ്ഞു.

News18 Malayalam | news18-malayalam
Updated: October 25, 2019, 8:37 PM IST
'ഗവർണർ പദവി സന്തോഷത്തോടെ ഏറ്റെടുക്കുന്നു'; ശ്രീധരൻപിള്ളയുടെ ആദ്യ പ്രതികരണം
പി എസ് ശ്രീധരൻ പിള്ള
  • Share this:
കോഴിക്കോട്: ഗവർണർ പദവി സന്തോഷത്തോടെ ഏറ്റെടുക്കുന്നെന്ന് പി.എസ് ശ്രീധരൻപിള്ള. ഒരിക്കലും പാർട്ടിയുടെ ചട്ടക്കൂട് ലംഘിച്ചിട്ടില്ല. ഗവർണർ പദവി ജനസേവനത്തിനുള്ള ഉപാധിയായി കാണുകയാണെന്നും ശ്രീധരൻപിള്ള മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഗവർണർ ആകാൻ ശ്രമം നടത്തിയിട്ടില്ല. ജനങ്ങൾക്കു വേണ്ടിയുള്ളതാണ് രാഷ്ട്രീയ പ്രവർത്തനം. പദവി എന്താണെന്ന് അറിയില്ലായിരുന്നു. പ്രധാനമന്ത്രി നാലു ദിവസം മുൻപ് വിളിച്ചിരുന്നു. അഡ്രസ് ഒക്കെ ചോദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

പാർട്ടി പദവിക്കോ സ്ഥാനാർഥിത്വത്തിനോ ഇന്നുവരെ ആരെയും സമീപിച്ചിട്ടില്ല. എഴുത്തും വായനയും കോടതിയുമൊക്കെയാണ് കഴിയുന്ന ആളാണ്. എല്ലാ സന്തോഷത്തോടെ ഏററെടുക്കുന്നു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതെന്നും ശ്രീധരൻപിള്ള പ്രതികരിച്ചു.

Also Read  ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള മിസോറാം ഗവർണർ

First published: October 25, 2019, 8:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading