തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ ഡി എ യുടെ സമരം തുടരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻപിള്ള. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരത്തിന്‍റെ രൂപം സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും.
കരിനിയമങ്ങൾ ചുമത്തി വിശ്വാസികളെ തകർക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. തൃശൂർ ഭദ്രാസനാധിപനെതിരെ വധശ്രമത്തിന് കേസെടുത്തത് ഇതിന് തെളിവാണ്. സുപ്രീംകോടതിയിൽ പൊലീസ് സമർപ്പിച്ച 51 പേരുടെ ലിസ്റ്റും ഗവർണർക്ക് സർക്കാർ സമർപ്പിച്ച റിപ്പോർട്ടും കളവാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾ അവസാനിക്കുന്നില്ല; ശബരിമല നട നാളെ അടയ്ക്കും
അതേസമയം, ശബരിമലയെ നിരീശ്വരവാദികളിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ ഒപ്പിട്ട നിവേദനം എൻ ഡി എ സംഘം ഗവർണർക്ക് സമർപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ps sreedharan pillai, Sabarimala, Sabarimala sc verdict, Sabarimala Verdict, Supreme court