കൊച്ചി: വനിതാമതിലില്‍ അനുകൂല നിലപാട് എടുത്ത തുഷാര്‍ വെള്ളാപ്പള്ളിയെ ന്യായീകരിച്ച് പിഎസ് ശ്രീധരന്‍പിള്ള. തുഷാര്‍ വനിതാ മതിലിനെ അനുകൂലിക്കുന്നത് എസ്എന്‍ഡിപി ഭാരവാഹി എന്ന നിലയിലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നവോത്ഥാന പരിപാടി എന്നപേരിലാണ് എസ്എന്‍ഡിപി ഇതില്‍ പങ്കാളിയാകുന്നതെന്നും എന്‍ഡിഎയിലെ ഓരോ കക്ഷിക്കും സ്വതന്ത്ര നിലപാടെടുക്കാം എന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നേരത്തെ വനിതാ മതില് വര്‍ഗീയ മതിലല്ലെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. എന്‍ഡിഎ സംസ്ഥാന കണ്‍വീനറായ തുഷാറിന്റെ പ്രസ്താവന മുന്നണിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് അദ്ദേഹത്തെ തള്ളാതെ ശ്രീധരന്‍പിള്ളയുടെ രംഗപ്രവേശം.
Also Read: ശബരിമല വിധി തന്നെയാണ് വനിതാ മതില് സംഘടിപ്പിക്കുന്നതിന് പിന്നിലെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ പരിപാടിയായ വനിതാ മതിലില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും വനിതാ മതിലിനെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് ഇന്നലെ കോട്ടയത്തുവെച്ചായിരുന്നു തുഷാര്‍ പറഞ്ഞത്. വനിതാ മതില് ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമാണെന്നും അയ്യപ്പജ്യോതി വനിതാ മതിലിന് എതിരാണെന്നും മാധ്യമങ്ങളാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ നേരത്തെ ശബരിമല വിധി തന്നെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതിനു പിന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Nda, P s sreedharan pillai, Thushar vellappally, Vanitha mathil