അയോധ്യയുടെ പേരില്‍ മലപ്പുറത്തും വയനാട്ടിലും കലാപമുണ്ടായി; തുറന്നുപറഞ്ഞാല്‍ വാഴ്ത്തപ്പെട്ടവര്‍ വീഴ്ത്തപ്പെട്ടവരാകും: ശ്രീധരന്‍പിള്ള

പരസ്പരം അവിശ്വാസവും ശത്രുതയും വര്‍ധിച്ചാല്‍ അതുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതത്തെക്കുറിച്ചാണ് തന്റെ വിഷമമെന്നും ശ്രീധരൻ പിള്ള.

News18 Malayalam | news18-malayalam
Updated: February 23, 2020, 4:19 PM IST
അയോധ്യയുടെ പേരില്‍ മലപ്പുറത്തും വയനാട്ടിലും കലാപമുണ്ടായി; തുറന്നുപറഞ്ഞാല്‍ വാഴ്ത്തപ്പെട്ടവര്‍ വീഴ്ത്തപ്പെട്ടവരാകും: ശ്രീധരന്‍പിള്ള
പി.എസ് ശ്രീധരൻ പിള്ള
  • Share this:
കോഴിക്കോട്: അയോധ്യ പ്രശ്‌നകാലത്ത് മലപ്പുറത്തും വയനാട്ടിലും കലാപം നടന്നുവെന്ന് മിസോറാം ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. മലപ്പുറത്ത് ആറു പേരും വയനാട്ടില്‍ രണ്ടു പേരും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരു പ്രശ്‌നവുമുണ്ടായില്ലെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അതിന്റെ ക്രെഡിറ്റ് ചിലര്‍ക്ക് നല്‍കുകയും ചെയ്തു. താന്‍ അതൊന്നും ഇതുവരെ എതിര്‍ക്കാന്‍ പോയിട്ടില്ലെന്നും ശ്രീധരൻ പിള്ള.

കോഴിക്കോട് പി.ടി ഉമ്മര്‍കോയ അനുസ്മര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. 'അയോധ്യ പ്രശ്‌നമുണ്ടായപ്പോള്‍ കേരളത്തില്‍ ഒരു പ്രശ്‌നമുണ്ടായില്ലെന്ന് പ്രചാരണമുണ്ടായി. അതിന്റെ ക്രഡിറ്റും ചിലര്‍ക്ക് നല്‍കി. മലപ്പുറം ജില്ലയില്‍ രണ്ടുസമുദായങ്ങളിലുമായി ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിണ്ട്. വയനാട്ടില്‍ മറ്റൊരാള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. ഒന്നും നടന്നിട്ടില്ലെന്ന് പറയുന്നത് തെറ്റാണ്. ഇതെക്കുറിച്ച് തനിക്ക് അറയാം. അത് തുറന്നു  പറഞ്ഞാല്‍ വാഴ്ത്തപ്പെട്ടവര്‍ വീഴ്ത്തപ്പെട്ടവരാകും.

ഷീല്‍ഡ് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ചിലരുടെ കേമത്തരമാണെന്ന് പറയുന്നു. ഒരു കേമത്തരവുമില്ല. അയോധ്യ പ്രശ്‌നമുണ്ടായപ്പോള്‍ മുന്‍ എം.പി ബി.വി അബ്ദുല്ലക്കോയയുടെ വീട്ടില്‍ അന്നത്തെ പാര്‍ട്ടി ജില്ലാ പ്രസിഡണ്ടിനെയും സംസ്ഥാന പ്രസിഡണ്ടിനെയും കൂട്ടിപ്പോയി. കോഴിക്കോട് ഒരു കാരണവശാലും ഒന്നും സംഭവിക്കരുതെന്ന് തീരുമാനിച്ചു. അതുകൊണ്ടാണ് ഒരു ക്രൈം പോലുമില്ലാത്ത ജില്ലയായി കോഴിക്കോട് മാറിയത്. കോഴിക്കോടിനു സമീപത്തെ രണ്ടു ജില്ലകളിലും കലാപമുണ്ടായപ്പോള്‍ ഇവിടെ ഒന്നും സംഭവിക്കാതിരുന്നത് ഈ തിരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്'- ശ്രീധരന്‍ പിള്ള പറഞ്ഞു.

ALSO READ: മൈസൂരിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം: കല്ലട ബസ് ഡ്രൈവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യാത്രക്കാരി

93 ല്‍ മാറാട് സംഭവമുണ്ടായപ്പോള്‍ വിലാപയാത്രക്ക് നേരെ നടുവട്ടത്തെ പള്ളിയില്‍ നിന്ന് കല്ലേറുണ്ടായി. ഉടന്‍ എം.കെ മുനീറും ഹസ്സന്‍കോയ വക്കീലും എന്റെയടുത്ത് വന്ന് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ സ്ഥലത്ത് പോയി. അപ്പോള്‍ സംഭവം യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യമായി. അവിടത്തെ ക്ഷേത്ര അധികൃതരോട് ഇന്ന് രാത്രി ഒന്നും സംഭവിക്കരുതെന്ന് ഞാന്‍ പറഞ്ഞു. തുടര്‍ പ്രശ്‌നമില്ലാതെ പോയത് അങ്ങിനെയാണ്.

ഇതെല്ലാം നഷ്ടസ്മൃതികളാവുകയാണോയെന്ന് ആവലാതി. ഇത്തരം ബന്ധങ്ങള്‍ ഇല്ലാതാവുന്നു. സത്യം ചെരിപ്പിടും മുമ്പേ കളവ് നടന്നുകൊണ്ടിരിക്കയാണ്. സി.എ.എയുടെ പേരില്‍ ഇപ്പോള്‍ കള്ളപ്രചാരണങ്ങളാണ് നടക്കുന്നത്. എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും മനുഷ്യര്‍ തമ്മിലുള്ള ഐക്യം ഇല്ലാതാക്കാന്‍ ശ്രമമാണ് നടക്കുന്നത്. പരസ്പരം അവിശ്വാസവും ശത്രുതയും വര്‍ധിച്ചാല്‍ അതുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതത്തെക്കുറിച്ചാണ് തന്റെ വിഷമമെന്നും ശ്രീധരൻ പിള്ള.
First published: February 23, 2020, 4:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading