• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗാന്ധിയൻ മോഡൽ' എന്നാണ് ഉദ്ദേശിച്ചത്'; 'സുവർണാവസര' പരാമർശത്തില്‍ പി എസ് ശ്രീധരന്‍പിള്ളയുടെ വിശദീകരണം

'ഗാന്ധിയൻ മോഡൽ' എന്നാണ് ഉദ്ദേശിച്ചത്'; 'സുവർണാവസര' പരാമർശത്തില്‍ പി എസ് ശ്രീധരന്‍പിള്ളയുടെ വിശദീകരണം

ബിജെപിക്ക് ശബരിമല ഒരു സുവർണാവസരമാണെന്ന് യുവമോർച്ച നേതൃയോഗത്തിൽ ശ്രീധരൻപിള്ള പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമല പ്രതിഷേധ സമരത്തെ സുവർണാവസരം എന്ന് പാർട്ടി യോഗത്തിൽ പരാമർശച്ചതിൽ വിശദീകരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ പിഎസ് ശ്രീധരൻപിള്ള രംഗത്ത്. ഗാന്ധിയൻ മോഡൽ സമരം എന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാമിത്ര എജ്യുക്കേഷൻ ട്രസ്റ്റിന്റെ an insight on sabarimala എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.

    2018 നവംബറില്‍ കോഴിക്കോട്ട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ ബിജെപിക്ക് ശബരിമല ഒരു സുവർണാവസരമാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്‍റെ ശബ്ദരേഖ ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭച്ചത് ഏറെ വിവാദമായിരുന്നു. ഇതിലാണ് പിഎസ് ശ്രീധരൻപിള്ളയുടെ വിശദീകരണം. സമാധാനപരമായി സമരം ചെയ്യാൻ കിട്ടിയ സുവർണ അവസരം എന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറയുന്നു.

    Also Read-'ശബരിമല സുവർണാവസരം' പ്രയോഗം തെറ്റായിരുന്നില്ലെന്ന് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

    ശബരിമലയിൽ തന്ത്രിയെ മാറ്റാൻ അന്ന് ശ്രമം നടന്നു കേസ് എടുത്ത ശേഷം മാറ്റി നിർത്താൻ ആയിരുന്നു നീക്കം. ബ്രാഹ്മണ സമുദായത്തിൽ പെടാത്ത ആളെ തന്ത്രി ആക്കാൻ ശ്രമം നടന്നു. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചവരെയൊക്കെ കാലം കണക്ക് പറയിപ്പിച്ചെന്നും പുസ്തകം പ്രകാശനചടങ്ങിൽ അദ്ദേഹം പറഞ്ഞു.
    Published by:Jayesh Krishnan
    First published: