• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയിൽ മനുഷ്യാവകാശ ധ്വംസനമെന്ന് ശ്രീധരൻപിള്ള

ശബരിമലയിൽ മനുഷ്യാവകാശ ധ്വംസനമെന്ന് ശ്രീധരൻപിള്ള

പി.എസ് ശ്രീധരൻപിള്ള

പി.എസ് ശ്രീധരൻപിള്ള

  • Last Updated :
  • Share this:
    പത്തനംതിട്ട: രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് ശബരിമലയില്‍ പൊലീസിനെ അണിനിരത്തി സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ശബരിമലയിലെത്തിയവര്‍ക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. സമാധനത്തോടെ ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    ആരാധന തടസപ്പെടുന്ന വിധത്തില്‍ ആരാധനാലയങ്ങളില്‍ പൊലീസിനെ വിന്യസിക്കരുതെന്ന കോടതി വിധിയുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിക്കും ദേവസ്വത്തില്‍ ഇടപെടാന്‍ ഏത് വകുപ്പാണ് അധികാരം നല്‍കിയിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം ഹൈക്കോടതിയും ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ ധ്വംസനമാണ് ശബരിമലയില്‍ നടക്കുന്നത്. ഇതിനെതിരെ ബി.ജെ.പി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

    ക്രമസമാധാനത്തിലുള്ള ശോച്യാവസ്ഥയെപ്പറ്റി ഇന്നലെ ഗവര്‍ണര്‍ക്കും പരാതി നല്‍കി. ഇത്തരത്തില്‍ ഒരു അഴിഞ്ഞാട്ടം പൊലീസിന്റെയോ ഭരണകൂടത്തിന്റെയോ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

    ദൈനംദിന കാര്യങ്ങളില്‍ കടന്നുകയറിയതിന് സര്‍ക്കാര്‍ മാപ്പ് ചോദിക്കണം. മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് കേന്ദ്ര മനുഷ്യവകാശ കമ്മീഷന്റെ മുന്നില്‍ ബിജെപി പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രമസമാധനത്തെ സംബന്ധിച്ച് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ആചാരക്രമവും ഈശ്വര വിശ്വാസവും ഇല്ലാതാക്കണമെന്ന കാഴ്ച്ചപ്പാടോടെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. മതപരമായ ആചാരങ്ങള്‍ സംഘടിപ്പിക്കാനോ അനുവര്‍ത്തിക്കാനോ പാടില്ല എന്നത് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലംഘിക്കുന്നുവെന്ന് സിപിഎമ്മിന്റെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയവും പ്രചാരണവുമാണ്. അതിന്റെ ഭാഗമാണ് ശബരിമലയിലെ നടപടിയെന്ന് ഞങ്ങള്‍ സംശയിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
    First published: