ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി; സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി

ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് രാഷ്ട്രീയപക്ഷപാതപരമെന്ന് പി എസ് ശ്രീധരന്‍ പിള്ള

news18
Updated: April 13, 2019, 11:37 AM IST
ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി; സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി
News18
  • News18
  • Last Updated: April 13, 2019, 11:37 AM IST IST
  • Share this:
തിരുവനന്തപുരം: ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കാനൊരുങ്ങി ബിജെപി. ഇത് സംബന്ധിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് രാഷ്ട്രീയപക്ഷപാതപരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു.

ശബരിമലയില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും പൊലീസ് നടപടികളും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്ന് ആവര്‍ത്തിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ്. ഇതിനെ ചോദ്യം ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനും അവകാശമില്ലെന്നും ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കുകയല്ല ഇക്കാര്യം ചര്‍ച്ചാവിഷയമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Also Read: സാമൂഹിക-സാംസ്കാരിക മേഖലക്ക് കനത്ത നഷ്ടം: ബാബു പോളിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ഭയപ്പെടുത്താനാണ് ബിജെപി ശ്രമമെന്നായിരുന്നു വിഷയത്തോട് എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ ബിജെപി അപഹാസ്യരാവുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു. ബിജെപിക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍