തിരുവനന്തപുരം: പി എസ് സി തട്ടിപ്പുകേസിലെ പ്രതികളെ വീണ്ടും പരീക്ഷ എഴുതിയ്ക്കാനൊരുങ്ങി അന്വേഷണ സംഘം. ജയിലില്‍ പരീക്ഷ നടത്താന്‍ ക്രൈംബ്രാഞ്ച് കോടതിയോട് അനുമതി തേടി. ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ചവരുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി.
ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ബൗദ്ധിക നിലവാരം അളക്കുന്നതിനായാണ് പരീക്ഷ വീണ്ടും നടത്തുന്നത്. ഇതിനായി അന്വേഷണസംഘം തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമതി തേടി. കോടതിയുടെ നിര്‍ദ്ദേശപ്രകാരം പരീക്ഷയുടെ തിയതിയും സമയവും നിശ്ചയിക്കും. നേരത്തെ പ്രതികളോട് പി.എസ്.സി ചോദ്യപേപ്പറില്‍നിന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം നല്കാന് കഴിഞ്ഞിരുന്നില്ല.
Also Read- ഓണക്കോടിയും തോരണങ്ങളും ബലൂണുകളുമായി പതിവുയാത്രക്കാർ ഒത്തുകൂടി; ആനവണ്ടിയിൽ വേറിട്ട ഓണാഘോഷംപ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി ജയില്‍ വകുപ്പിന് അപേക്ഷ നല്കി. പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പൊലീസുകാരന് പി എ ഗോകുലിനെ ചോദ്യം ചെയ്തതില്‍ നിന്ന് ചിലരുടെ വിവരങ്ങള്‍ ലഭിച്ചു. ഗോകുലിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത മൊബൈല്‍ ഫോണ്‍, സിംകാര്‍ഡ് എന്നിവയുടെ പരിശോധനാ ഫലം വന്നാല്‍ പ്രതികളെ കൃത്യമായി തിരിച്ചറിയാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
യൂണിവേഴ്സിറ്റി കോളജില്‍ പരീക്ഷ എഴുതിയ 879 പേരുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഇവര്‍ മുഖേനെയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതെന്നാണ് കണ്ടെത്തല്‍. പ്രണവിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ യൂണിവേഴ്സിറ്റി കോളജിന് മുമ്പില്‍ വച്ച് ചോദ്യപ്പേപ്പര്‍ കൈമാറി എന്നാണ് ഗോകുലിന്റെ മൊഴി. കോളജില്‍ പരീക്ഷാ നടത്തിപ്പിന്റെ മേല്‍നോട്ടമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. കേസിലെ മറ്റു പ്രതികളായ പ്രണവും സഫീറും ഒളിവിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.