നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പരീക്ഷത്തട്ടിപ്പ്: പി.എസ്.സി വെബ്സൈറ്റിൽ നസീമിന് രണ്ടു പ്രൊഫൈല്‍

  പരീക്ഷത്തട്ടിപ്പ്: പി.എസ്.സി വെബ്സൈറ്റിൽ നസീമിന് രണ്ടു പ്രൊഫൈല്‍

  രണ്ടു പ്രൊഫൈലിലും വ്യത്യസ്ത ജനനത്തീയതികളും വ്യത്യസ്ത ഫോണ്‍ നമ്പറുകളുമാണ് നല്‍കിയിരിക്കുന്നത്. ഈ  രണ്ടു മൊബൈല്‍ നമ്പറുകളും പി.എസ്.സി ആഭ്യന്തര വിജിലന്‍സ് വിഭാഗം ശേഖരിച്ചിരുന്നു.

  പ്രതികളായ ശിവരഞ്ജിത്തും നസീമും

  പ്രതികളായ ശിവരഞ്ജിത്തും നസീമും

  • Share this:
   തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിയ കേസിലെ രണ്ടാം പ്രതിയും എസ്.എഫ്.ഐ മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന നസീം പി.എസ്.സി വെബ്സൈറ്റിൽ രണ്ടു പ്രൊഫൈലുകൾ ഉണ്ടാക്കിയെന്ന് പൊലീസിന്റെ കണ്ടെത്തൽ. പരീക്ഷാ തട്ടിപ്പിന് വേണ്ടി ബോധപൂർവം രണ്ടു പ്രൊഫൈലുകൾ സൃഷ്ടിച്ചെന്നാണ് സംശയം.

   പ.എസ്.സി  പരീക്ഷാ തട്ടിപ്പ് അന്വേഷിക്കുന്ന പൊലീസ് സഘമാണ് നസീമിന്റെ രണ്ടു പ്രൊഫൈലുകൾ കണ്ടെത്തിയത്. രണ്ടു പ്രൊഫൈലിലും വ്യത്യസ്ത ജനനത്തീയതികളും വ്യത്യസ്ത ഫോണ്‍ നമ്പറുകളുമാണ് നല്‍കിയിരിക്കുന്നത്. ഈ  രണ്ടു മൊബൈല്‍ നമ്പറുകളും പി.എസ്.സി ആഭ്യന്തര വിജിലന്‍സ് വിഭാഗം ശേഖരിച്ചിരുന്നു. എന്നാല്‍, കോപ്പിയടി ആരേപണം ഉയർന്ന പരീക്ഷ നടക്കുമ്പോൾ ഈ രണ്ടു നമ്പരുകളിലേക്കും സംശയകരമായ സന്ദേശങ്ങൾ എത്തിയതായി കണ്ടെത്തിയിട്ടില്ല.

   റാങ്ക്പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുണ്ടായിരുന്ന ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയുംപേരില്‍ ഓരോ പ്രൊഫൈലാണ് കണ്ടെത്തിയത്. അതില്‍ ചേര്‍ത്തിട്ടുള്ള ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. മൂന്നുപേര്‍ക്കും ഒരേ കോഡിലുള്ള ചോദ്യക്കടലാസ് കിട്ടിയ സാഹചര്യവും പൊലീസ് അന്വേഷിക്കും.

   മൂന്നുകേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയതെങ്കിലും  'സി' കോഡിലുള്ള ചോദ്യക്കടലാസാണ് ഇവര്‍ക്ക് ലഭിച്ചത്.  ഒരേ കോഡിലുള്ള ചോദ്യ പേപ്പർ ലഭിച്ചത് കോപ്പിയടി എളുപ്പത്തിലാക്കാൻ സഹായകമായെന്നാണ് വിലയിരുത്തൽ. എന്നാൽ ഒരേ കോഡ് ലഭിച്ചതിൽ അസ്വാഭാവികയില്ലെന്നാണ് പി.എസ്.സി പറയുന്നത്

   പരീക്ഷത്തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ട്. പരമാവധി സൈബര്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രതികളുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.

   Also Read പരീക്ഷാ തട്ടിപ്പ് സ്ഥിരീകരിച്ചു; പി.എസ്.സിയെ തകർക്കാനുള്ള നീക്കമെന്നു വാദിച്ചവർ പ്രതിരോധത്തിൽ

   First published: