HOME » NEWS » Kerala » PSC EXAM SYLLABUS LEAKED PSC SAYS SYLLABUS IS NOT A SECRET DOCUMENT

പിഎസ്‌സി പരീക്ഷ സിലബസ് ചോര്‍ന്നെന്ന് ആരോപണം; സിലബസ് രഹസ്യ രേഖയല്ലെന്ന് പിഎസ്‌സി

എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകളുടെ സിലബസാണ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുന്‍പ് ചോര്‍ന്നത്

News18 Malayalam | news18-malayalam
Updated: June 4, 2021, 10:22 PM IST
പിഎസ്‌സി പരീക്ഷ സിലബസ് ചോര്‍ന്നെന്ന് ആരോപണം; സിലബസ് രഹസ്യ രേഖയല്ലെന്ന് പിഎസ്‌സി
KPSC
  • Share this:
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളുടെ സിലബസ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുന്‍പ് സാമൂഹമാധ്യമങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും എത്തിയതായി ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ വിശദീകരണവുമായി പിഎസ്‌സി രംഗത്തെത്തി. പിഎസ്‌സി പരീക്ഷകളുടെ സിലബസ് രഹസ്യരേഖയല്ലെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് തായറെടുപ്പ് നടത്തുന്നതിനായി മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്നതാണെന്നും പിഎസ്‌സി അധികൃതര്‍ വ്യക്തമാക്കി.

എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകളുടെ സിലബസാണ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുന്‍പ് ചോര്‍ന്നത്. എന്നാല്‍ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ പുറത്തായെന്ന പ്രചാരണം തെറ്റിദ്ധാരണജനകമാണെന്ന് പിഎസ്‌സി അധികൃതര്‍ അറിയിച്ചു.

Also Read-40 മുതല്‍ 44 വയസ് വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണന ക്രമം ഇല്ലാതെ വാക്സിന്‍ നല്‍കും: ആരോഗ്യ മന്ത്രി

ജൂണ്‍ മൂന്നിന് ഈ പരീക്ഷകളുടെ സിലബസ് പുറത്തുവിട്ടിരുന്നെന്നും വെബ്‌സൈറ്റില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്‌തെന്ന് പിഎസ്‌സി അറിയിച്ചു. ഈ വിഷയം വിശ്വാസ്യതയെ ബാധിക്കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Also Read-'ബഷീറിന്റെ ബേപ്പൂരും എഴുത്തച്ഛന്റെ തുഞ്ചൻ പറമ്പും അക്കിത്തത്തിന്റെ കുമരനല്ലൂരും എംടി യുടെ കൂടല്ലൂരും; ടൂറിസം മാപ്പിൽ ഇനി തൃത്താലയും

എന്നാല്‍ ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുന്‍പ് സിലബസുകള്‍ എങ്ങനെയാണ് പരിശീലന കേന്ദ്രങ്ങളിലും സാമൂഹമാധ്യമങ്ങളിലും എത്തിയതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആശങ്ക. സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്നാണ് ഉദ്യോഗാര്‍ഥികളുടെ വാദം. അതേസമയം സിലബസിന് ഔദ്യോഗികമായി അംഗീകാരം നല്‍കിതാണെന്ന് പിഎസ്‌സി അറിയിച്ചു.
Published by: Jayesh Krishnan
First published: June 4, 2021, 10:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories