Covid 19| പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു

Last Updated:

കോവിഡ് കണക്കുകൾ ആശങ്ക പരത്തുന്നതിനിടെ പരീക്ഷ നടത്തിപ്പുമായി പി.എസ്.സി മുന്നോട്ടുപോകുന്നതിനെതിരെ ഒരു വിഭാഗം ഉദ്യോഗാർഥികൾ നേരത്തെ രംഗത്ത് വന്നിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും സർട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചു. ഏപ്രിൽ 30വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളുമാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.
കോവിഡ് കണക്കുകൾ ആശങ്ക പരത്തുന്നതിനിടെ പരീക്ഷ നടത്തിപ്പുമായി പി.എസ്.സി മുന്നോട്ടുപോകുന്നതിനെതിരെ ഒരു വിഭാഗം ഉദ്യോഗാർഥികൾ നേരത്തെ രംഗത്ത് വന്നിരുന്നു. അസിസ്റ്റന്റ് പ്രൊഫസർ (ബിസിനസ് അഡ്മിനിസ്ട്രേഷൻ) പരീക്ഷ ചൊവ്വാഴ്ച രാവിലെ 7.30ന് നിശ്ചയിച്ചിരിക്കുന്നത്. 1046 അപേക്ഷകരുള്ള പരീക്ഷയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സെന്ററുള്ളത്.
advertisement
അഞ്ച് വടക്കൻ ജില്ലകളിൽ നിന്നുള്ളവർ പരീക്ഷ എഴുതേണ്ടത് കോഴിക്കോട് അത്തോളിയിലായിരുന്നു. പരീക്ഷ രാവിലെ 7.30ന് ആയതിനാൽ തലേദിവസം വന്ന് താമസിക്കേണ്ടിവരും. കോവിഡ് രൂക്ഷമായതിനാൽ ഇവിടെ മുറി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. പല ഹോട്ടലുകളും ലോഡ്ജുകളും അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗത സംവിധാനവും നിലവിൽ പര്യാപ്തമല്ല. കൂടാതെ പരീക്ഷാർഥികളിൽ നല്ലൊരു വിഭാഗം കോവിഡ് ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ആണ്. കോവിഡ് കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പല ജില്ലകളിലും കടുത്ത നിയന്ത്രണമാണ് ജില്ലാ ഭരണകൂടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ഉദ്യോഗാർഥികളുടെ ആവശ്യം.
advertisement
2.5 ലക്ഷം പേരുടെ പരീക്ഷ നടന്നത് ഞായറാഴ്ച
ഹയർസെക്കൻഡറി യോഗ്യത വേണ്ട തസ്തികകളിലേക്ക് പി.എസ്‌.സി നടത്തുന്ന പൊതു പരീക്ഷയുടെ രണ്ടാം ഘട്ടം ഞായറാഴ്ച നടന്നിരുന്നു.  2.52 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്. കോവിഡ് ബാധിതർക്കും ക്വറന്റീനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ അവസരം നൽകിയിരുന്നു. ആർ ബി ഐയുടെ പരീക്ഷ കാരണം ആദ്യ ഘട്ട പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വീണ്ടും അവസരം നൽകി. ഗുരുതര കാരണങ്ങളാൽ രണ്ടു ഘട്ട പരീക്ഷകളും എഴുതാൻ സാധിക്കാത്തവർക്കായി ഒരു പരീക്ഷ കൂടി നടത്തും. തീയതി പിന്നീട് പ്രഖ്യാപിക്കും.
advertisement
18,000 കടന്ന് സംസ്ഥാനത്തെ കോവിഡ് കണക്ക്
സംസ്ഥാനത്ത് ഞായറാഴ്ച 18,257 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19| പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
Next Article
advertisement
Love Horoscope Dec 11 | പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • വിവാഹാലോചനകൾക്കും കുടുംബ ബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ്

  • പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താൻ നിർദ്ദേശിക്കുന്നു

View All
advertisement