• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

PSC പറഞ്ഞത് തെറ്റ്: ആ പുരസ്കാരം ഏറ്റുവാങ്ങിയത് താനെന്ന് സുധീര

news18india
Updated: December 6, 2018, 6:39 PM IST
PSC പറഞ്ഞത് തെറ്റ്:  ആ പുരസ്കാരം ഏറ്റുവാങ്ങിയത് താനെന്ന് സുധീര
news18india
Updated: December 6, 2018, 6:39 PM IST
തിരുവനന്തപുരം: ഉത്തരസൂചിക പുറത്തുവിട്ടതിനു പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് വീണ്ടും പി എസ് സി. തെറ്റായ ഉത്തരസൂചികയ്ക്ക് എതിരെ എഴുത്തുകാരി കെ പി സുധീരയാണ് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധീര പി എസ് സിക്കെതിരെ രംഗത്തെത്തിയത്. കമല സുരയ്യയുടെ പേരിലുള്ള 2017ലെ സാഹിത്യത്തിനുള്ള പുരസ്കാരം താനാണ് ഏറ്റുവാങ്ങിയതെന്നും കുറച്ച് പി എസ് സി ഉദ്യോഗാർത്ഥികളുടെ അപേക്ഷ മാനിച്ചാണ് ഈ ചിത്രമിടുന്നതെന്നുമാണ് സുധീരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സുധീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

പ്രിയപ്പെട്ടവരേ ..,
Loading...

കുറച്ചു PSC ഉദ്യോഗാർത്ഥികളുടെ അപേക്ഷ മാനിച്ചാണ് ഈ ചിത്രമിടുന്നത്. 2017 ലെ സാഹിത്യത്തിനുള്ള കമലാ സുരയ്യയുടെ പേരിലുള്ള വനിതാരത്നം പുരസ്ക്കാരം ഞാനാണ് ഏറ്റു വാങ്ങിയത്. പരീക്ഷ കഴിഞ്ഞു ഉത്തരം വന്നത് മറ്റൊരു എഴുത്തുകാരിയുടെ പേരാണത്രെ. അതിനായി ഒരു പോസ്റ്റിടാൻ പലരും പറഞ്ഞു. ആരോഗ്യ സാമൂഹ്യനീതി വകുപ്പാണ് അവാർഡ് തന്നത്.



കഴിഞ്ഞ ഒക്ടോബർ 13ന് നടന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് പരീക്ഷയുടെ ഉത്തരസൂചികയാണ് ഡിസംബർ നാലിന് പുറത്തുവിട്ടത്. എന്നാൽ, ഉത്തരസൂചികയിൽ തെറ്റായ ഉത്തരങ്ങളും നൽകിയിട്ടുണ്ടെന്ന് മാത്രം. തെറ്റു ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ ഇതിനെതിരെ ഉദാസീന സമീപനമാണ് കൈക്കൊണ്ടതെന്ന് പി എസ് സി ഉദ്യോഗാർത്ഥികൾ പറയുന്നു.

എച്ച്ഐവി ബാധിതയായ സ്ത്രീ തടാകത്തിൽ ചാടി ആത്മഹത്യചെയ്തു;

ശരിയായ ഉത്തരത്തിന് പകരം തെറ്റായ ഉത്തരങ്ങൾ ഉത്തരസൂചികയിൽ നൽകിയതിലൂടെ അർഹരായവർക്ക് ലഭിക്കേണ്ട മാർക്ക് ലഭിക്കാതിരിക്കുകയും അർഹരല്ലാത്തവർക്ക് അനർഹമായി മാർക്കുകൾ ലഭിക്കുകയും ചെയ്യുമെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ശരിയായ ഉത്തരം ഉണ്ടായിരുന്ന ചില ചോദ്യങ്ങൾ തന്നെ നീക്കം ചെയ്യുകയും ചെയ്തു. തെറ്റായ ഇത്തരം നടപടികളിലൂടെ അർഹരായവർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നത് ബുദ്ധിമുട്ടാകുകയും അത് അവരുടെ ഭാവിയെ തന്നെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ പുതുക്കിയ ഉത്തരസൂചിക പുറത്തിറക്കണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.

അയോധ്യാ വിധി പറഞ്ഞപ്പോൾ ഫൈസാബാദ് കോടതിയിൽ കുരങ്ങെത്തിയിരുന്നോ ?

ചില ചോദ്യങ്ങൾക്ക്, ഉത്തരസൂചികയിൽ നൽകിയിരിക്കുന്ന ശരി ഉത്തരങ്ങൾ തെറ്റാണെന്നും ഉത്തരമില്ലാത്തത് കൊണ്ട് നീക്കം ചെയ്ത ചോദ്യങ്ങൾക്ക് ശരിയായ ഉത്തരമുണ്ടെന്നും പി എസ് സി ഉദ്യോഗാർത്ഥികൾ പറയുന്നു. പുതുക്കിയ ഉത്തരസൂചിക എത്രയും പെട്ടെന്ന് തന്നെ പുറത്തിറക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ പി എസ് സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍