തിരുവനന്തപുരം: കണ്ടക്ടര്‍ നിയമനത്തിന് പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ വ്യാഴാഴ്ച കെ.എസ്.ആര്.ടി.സി ആസ്ഥാനത്ത് എത്തണമെന്ന് എം.ഡി ടോമിന് ജെ. തച്ചങ്കരി അറിയിച്ചു. 4051 ഉദ്യോഗാര്‍ത്ഥികളെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ നാല് ബാച്ചുകളിലായി തിരിച്ച് നിയമനം നല്‍കും.
അഡ്വൈസ് മെമ്മോ, തിരിച്ചറിയില്‍ രേഖ എന്നിവ പരിശോധിച്ച ശേഷമാകും നിയമനം. രണ്ട് ദിവസത്തിനകം നിയമന നടപടി പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാലതാമസം ഒഴിവാക്കാനാണ് ഇതെന്നും ടോമിന് തച്ചങ്കരി അറിയിച്ചു.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴും കെ.എസ്.ആര്.ടി.സിയെ വിശ്വാസമില്ലെന്നും രണ്ടു ദിവസത്തിനകം നിയമനം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചെങ്കിലും സാവാകാശം അനുവദിക്കാനും കോടതി തയാറായില്ല.
പി.എസ്.സി ലിറ്റിലുള്ളവര്ക്ക് ഉടന്‍ നിയമനം നല്‍കണമെന്നും കണ്ടക്ടര്‍ ജോലിക്ക് പ്രത്യേക പരിശീലനം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് നിയമന നടപടികളുമായി കെ.എസ്.ആര്.ടി.സി മുന്നോട്ട് പോകുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.