• HOME
 • »
 • NEWS
 • »
 • kerala
 • »
 • പരീക്ഷാ തട്ടിപ്പ് സ്ഥിരീകരിച്ചു; പി.എസ്.സിയെ തകർക്കാനുള്ള നീക്കമെന്നു വാദിച്ചവർ പ്രതിരോധത്തിൽ

പരീക്ഷാ തട്ടിപ്പ് സ്ഥിരീകരിച്ചു; പി.എസ്.സിയെ തകർക്കാനുള്ള നീക്കമെന്നു വാദിച്ചവർ പ്രതിരോധത്തിൽ

റാങ്ക് പട്ടികയില്‍ എസ്.എഫ്.ഐ നേതാക്കൾ കയറിപ്പറ്റിയതിനെതിരെ പ്രതിപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളും സര്‍ക്കാര്‍ അവഗണിച്ചിരുന്നു. എന്നാൽ ഇവരുടെ ആരോപണം ശരി വയ്ക്കുന്നതാണ് പി.എസ്.സി വിജിലൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ.

കേരളാ പി.എസ്.സി

കേരളാ പി.എസ്.സി

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: കുത്തുകേസില്‍ പ്രതികളായ യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ പരീക്ഷാ തട്ടിപ്പു നടത്തിയെന്ന് പി.എസ്.സി കണ്ടെത്തിയതോടെ പ്രതിരോധത്തിലായത് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും.  വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, പി.പി പ്രണവ്, എ.എന്‍ നസിം എന്നിവര്‍ പി.എസ്.സി പരീക്ഷയില്‍ ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്കുകള്‍ നേടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് പരീക്ഷാ തട്ടിപ്പെന്ന ആരോപണമുയര്‍ന്നത്.

  എന്നാല്‍ ആരോപണങ്ങളെല്ലാം പി.എസ്.സിയെ തകര്‍ക്കാനെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.  മുഖ്യമന്ത്രി നടത്തിയ അഭിപ്രായപ്രകടനത്തെ പിന്താങ്ങുന്നതായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും.

  മുഖ്യമന്ത്രി പറഞ്ഞത്

  'കുറ്റമറ്റ സംവിധാനമാണ് PSC ഇതിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേരള PSC ഇന്ത്യയിലെ മറ്റ് പിഎസ് സികൾക്ക് മാതൃകയാണ്. അവരിൽ നിക്ഷിപ്തമായ ചുമതലകൾ പരാതിക്കിടയില്ലാതെ നടത്തി വരുന്നു.. ഏറ്റവും വിശ്വസ്തതതയുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകർക്കാന്‍ ശ്രമിക്കുന്നു. ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് ഉദ്യോഗാർഥികളിൽ തെറ്റിദ്ധാരണയും അസംതൃപ്തിയും പടർത്താനാണ് ഉദ്ദേശം.. ഇത് അംഗീകരിക്കാനാവില്ല.'

  Also Read-യൂണിവേഴ്സിറ്റി കോളേജ്: അധ്യാപകരുടെ സഹായത്തോടെ PSC ചോദ്യപേപ്പർ ചോർത്തിയെന്ന് സംശയം; ഉത്തരങ്ങൾ ലഭിച്ചത് എസ്എംഎസിലൂടെ

  എന്നാല്‍ പി.എസ്.സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കുത്തുകേസിലെ പ്രതികള്‍ കോപ്പിയടിച്ചാണ് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയതെന്ന് കണ്ടെത്തിയത്.  സൈബർ സെല്ലിന്റെ സഹായത്തോടെ ആരോപണവിധേയരുടെ മൊബൈൽ വിവരങ്ങള്‍ പരിശോധിക്കുമെന്നും പി.എസ്.സി ചെയര്‍മാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി റദ്ദാക്കുകയും ചെയ്തു.

  'വര്‍ഗീയത വേണ്ട, ജോലി മതി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള ഡി.വൈ.എഫ്.ഐയുടെ യൂത്ത് സ്ട്രീറ്റ് പാലക്കാട് ജില്ലയിലെത്തിയതിനു പിന്നാലെയാണ് പി.എസ്.സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.

  പി.എസ്.സി റാങ്ക് പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളുംസര്‍ക്കാര്‍ അവഗണിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം ശരിയാണെന്നു തെളിയിക്കുന്ന പി.എസ്.സിയുടെ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ മുന്‍നിലപാട് തിരുത്താന്‍ നേതാക്കള്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.

   

   

  First published: