നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PSC Exams പരീക്ഷാരീതിയില്‍ പരിഷ്കരണം വരുത്തി പിഎസ്‍സി; ഇനിമുതല്‍ പരീക്ഷകള്‍ രണ്ടുഘട്ടം

  PSC Exams പരീക്ഷാരീതിയില്‍ പരിഷ്കരണം വരുത്തി പിഎസ്‍സി; ഇനിമുതല്‍ പരീക്ഷകള്‍ രണ്ടുഘട്ടം

  അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക

  കേരളാ പി.എസ്.സി

  കേരളാ പി.എസ്.സി

  • Share this:
   തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാരീതിയില്‍ പരിഷ്കരണം. പരീക്ഷകള്‍ ഇനിമുതല്‍ രണ്ടുഘട്ടമായിട്ട് നടത്തും. ആദ്യഘട്ടത്തില്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവര്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടും. പിഎസ്‍സി ചെയര്‍മാന്‍ എം.കെ സക്കീറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

   പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവര്‍ മികവുള്ളവരാകുമെന്നും കഴിവുള്ളവര്‍ നിയമനത്തിന് യോഗ്യത നേടുമെന്നും പിഎസ്‍സി ചെയര്‍മാന്‍ പറഞ്ഞു. പത്ത് ലക്ഷമോ, ഇരുപത് ലക്ഷമോ പേര്‍ അപേക്ഷിച്ചാല്‍ അവര്‍ക്ക് വേണ്ടി ആദ്യം നടത്തുക പ്രാഥമിക സ്ക്രീനിങ് ടെസ്റ്റാകും. ഇതില്‍ പാസ്സാകുന്ന മികച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി രണ്ടാം പരീക്ഷ നടത്തും. ഇതില്‍ വിഷയാധിഷ്ഠിതമായ കൂടുതല്‍ മികച്ച ചോദ്യങ്ങള്‍ ഉണ്ടാകും. ഇതിന്‍റെ മാര്‍ക്കാകും അന്തിമ റാങ്കിങ്ങിന്റെ മാനദണ്ഡം. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക.

   അതേസമയം, നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് വീണ്ടും അദ്ദേഹം വ്യക്തമാക്കുന്നു. കെ.എ.എസ് പ്രിലിമിനറി ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. നീട്ടിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ട്.

   ഓണ്‍ലൈന്‍ വെരിഫിക്കേഷന് അടക്കം പുതിയ രീതി പ്രഖ്യാപിക്കുകയാണെന്നും പിഎസ്‍സി വ്യക്തമാക്കുന്നു. ഇത് കോവിഡ് കാലത്തേയ്ക്കുള്ള താല്‍ക്കാലിക സംവിധാനമാകും. പിസിഎന്‍ നമ്പര്‍ ഉള്ള, അതായത് മറ്റ് ജോലികള്‍ക്കായി ഒരു തവണ പിഎസ്‍സി രേഖകള്‍ വെരിഫിക്കേഷന്‍ നടത്തി രേഖകള്‍ ഹാജരാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും ഈ രേഖകള്‍ ഹാജരാക്കി വെരിഫിക്കേഷന്‍ നടത്തേണ്ടതില്ല. അതല്ലെങ്കില്‍ തൊട്ടടുത്തുള്ള ജില്ലാ ആസ്ഥാനങ്ങളില്‍ പോയി വെരിഫിക്കേഷന്‍ നടത്താം.

   കോവിഡ് രോഗബാധിതരോ, കണ്ടെയ്ന്‍മെന്‍റ് സോണുകളിലോ ഉള്ള ആര്‍ക്കെങ്കിലും ഒരു കാരണവശാലും വെരിഫിക്കേഷന് വരാനാകില്ല എന്ന് വ്യക്തമായാല്‍ ഓണ്‍ലൈന്‍ വഴി വെരിഫിക്കേഷന്‍ നടത്താം. അവര്‍ എല്ലാ ഡോക്യുമെന്‍റുകളും ഓണ്‍ലൈനായി അപ്‍ലോഡ് ചെയ്യണം. അവരെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കണ്ട് വെരിഫിക്കേഷന്‍ നടത്തും. എന്നാല്‍ ഇതും താല്‍ക്കാലികമാകും. അന്തിമനടപടികള്‍ക്ക് മുമ്പ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാക്കണമെന്നും പിഎസ്സി ചെയര്‍മാന്‍ അറിയിച്ചു.
   Published by:user_49
   First published: