HOME » NEWS » Kerala » PSC RANK HOLDERS CONTINUE THEIR STRIKE IN FRONT OF THE SECRETARIAT

പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നു; ഉദ്യോഗസ്ഥതല സംഘം ഇന്നും സമരക്കാരെ കണ്ടേക്കും

ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തും.

News18 Malayalam | news18-malayalam
Updated: February 21, 2021, 7:49 AM IST
പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നു; ഉദ്യോഗസ്ഥതല സംഘം ഇന്നും സമരക്കാരെ കണ്ടേക്കും
ഫയൽ ചിത്രം
  • Share this:
തിരുവനന്തപുരം: ശനിയാഴ്ച ഉദ്യോഗസ്ഥതലത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനു പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ പി എസ് സി ഉദ്യോഗാ‌ർത്ഥികളുടെ സമരം തുടരുന്നു. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  സമരപ്പന്തലിലെത്തും. അതേസമയം ഇന്നും സമരക്കാരുമായി ഉദ്യോഗസ്ഥതല സമതി ചർച്ച നടത്തിയേക്കും. ഇതിനിടെ സമാധാനപരമായ സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികളും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചർച്ചയിലെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ആഭ്യന്തര വകുപ്പ് അ‌ഡി. ചീഫ് സെക്രട്ടറി ടി.കെ ജോസും ​എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചർച്ച നടത്തിയത്. രണ്ടു മണിക്കൂർ നീണ്ട ചർച്ചയിൽ ഉദ്യോഗാർത്ഥികൾ നിലപാടിൽ ഉറച്ചുനിന്നു. ഒഴിവുള്ള തസ്തികകളിലും താത്കാലിക തസ്തികളിലും പി.എസ്.സി വഴി സ്ഥിര നിയമനം നടത്തണമെന്നതടക്കം എട്ട് നിർദ്ദേശങ്ങളാണ് എൽ.ജി.എസ് റാങ്ക് ഹോൾഡർമാർ മുന്നോട്ടുവച്ചത്.

Also Read ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല; സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികൾ

വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുണ്ടെങ്കിൽ അതത് വകുപ്പുകളോട് നിർദ്ദേശിക്കാമെന്നും, ഇക്കാര്യം സർക്കാരിനെ അറിയിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. എൽ.ജി.എസ് വിഭാഗത്തിൽ ഹയർ സെക്കൻഡറി ഓഫീസ് അസിസ്റ്റന്റ്, നൈറ്റ് വാച്ചുമാൻ എന്നീ തസ്തികകളുടെ നിയമന കാര്യത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകളിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു.

കൃത്യമായ ഉത്തരവ് ലഭിക്കും വരെ സമാധാനപരമായി സമരം തുടരുമെന്ന് ചർച്ചയ്ക്കു ശേഷം ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. ശുഭ പ്രതീക്ഷയുണ്ട്. രേഖാമൂലം ഉറപ്പു കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നുംഅവർ  കൂട്ടിച്ചേർത്തു.

കാര്യങ്ങൾ  മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ഇന്നലെ പ്രതികരിച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.

സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇതിനിടെ  പിന്‍വാതില്‍ നിയമനം നടത്തുന്നതിനും പി.എസ്.സി നിയമനം നടത്താത്തതിനും എതിരെ പ്രഹസന പരീക്ഷ നടത്തി യൂത്ത് കോണ്‍ഗ്രസ്.  സെക്രട്ടേറിയറ്റിന്റെ മുന്നില്‍ നടന്ന പരീക്ഷയില്‍ 40 ഓളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.

കാലടി സര്‍വ്വകലാശാലയില്‍ ഏത് ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യക്കാണ് അസിസ്റ്റന്റ് പ്രൊഫസര്‍ ആയി പിന്‍വാതില്‍ നിയമനം ലഭിച്ചത് എന്ന ചോദ്യത്തിന് നല്‍കിയ ഉത്തര സൂചകങ്ങള്‍, എം ബി രാജേഷ്, എ എ റഹീം, പി കെ ബിജു എന്നിവയാണ്.

സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ഭക്ഷണ പദാര്‍ത്ഥം ഏത് എന്ന ചോദ്യത്തിന് നല്‍കിയ സൂചകങ്ങള്‍ ഏത്ത പഴം, ഈന്തപഴം, വാഴ പഴം എന്നിവയും.

പ്രഹസന പരീക്ഷയിലെ ചോദ്യങ്ങൾ ഇങ്ങനെ;


1. ഏതു ഡി.വൈ.എഫ്.ഐ. നേതാവിന്റെ  ഭാര്യയ്ക്കാണ് കാലടി സര്‍വ്വകലാശാലയില്‍  അസ്സി.  പ്രൊഫസറായി പിന്‍വാതില്‍ നിയമനം ലഭിച്ചത്?
(അ) എം.ബി.രാജേഷ് (ആ) എ.എ. റഹീം
(ഇ) പി.കെ.ബിജു   (ഉ) ഇവരെല്ലാവരുടെയും

2. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണപദാര്‍ത്ഥമേത്?

(അ) ഈന്തപ്പഴം (ആ) ഏത്തപ്പഴം (ഇ) പൂവന്‍പഴം (ഉ) ചിങ്ങന്‍പഴം

3. ശ്രീമതി സ്വപ്ന സുരേഷിന് സംസ്ഥാന സ്പേസ് പാര്‍ക്ക് മാനേജരായി നിയമനം ലഭിച്ച രീതി?
(അ) ശിവശങ്കര്‍ ബന്ധം  (ആ) പിന്‍വാതില്‍
(ഇ) വ്യാജസര്‍ട്ടിഫിക്കറ്റ്  (ഉ) ഇതെല്ലാം

4. കേരള ജനത ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ട പരസ്യവാചകം?
(അ) LDF വരും എല്ലാം ശരിയാകും (ആ) മദ്യനിരോധനമല്ല മദ്യവര്‍ജ്ജ്യമാണ്
(ഇ) ലഹരി മുക്ത നവകേരളം (ഉ) ഇനിയും മുന്നോട്ട്

5. അന്നദാനം മഹാദാനം, മാര്‍ക്ക് ദാനം മഹാദാനം- ഇതില്‍  രണ്ടാമത് സൂചിപ്പിച്ചത് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
(അ) കെ. ടി. ജലീല്‍  (ആ) എം. എം.മണി (ഇ). ചിറ്റപ്പന്‍ (ഉ) ഇവരാരുമല്ല.

6. കടക്കൂപുറത്ത്, പരനാറി, നികൃഷ്ടജീവി, കുലംകുത്തി ഈ പ്രയോഗങ്ങളിലൂടെ ആഗോള പ്രശസ്തനായ നേതാവ്?
(അ) പിണറായി വിജയന്‍ (ആ) ഡൊണാള്‍ഡ് ട്രംപ്
(ഇ). കോടിയേരി ബാലകൃഷ്ണന്‍ (ഉ) കെ. വിജയരാഘവന്‍

7. 50 കോടി ചിലവില്‍  കേരളത്തില്‍  നിര്‍മിച്ചെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അവകാശപ്പെടുന്ന അദൃശ്യമതില്‍ ഏത്?
(അ)വന്‍ മതില്‍  (ആ)വനിതാ മതില്‍  (ഇ) ഇന്ത്യ മതില്‍  (ഉ)ഇതൊന്നുമല്ല.

8. ഇഷ്ടക്കാരെ കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍  കടത്തിവിടാനായി എല്‍ഡിഎഫ്  സര്‍ക്കാര്‍ നിര്‍മ്മിച്ച പ്രത്യേക വാതില്‍ ഏത്?

(അ)മുന്‍വാതില്‍  (ആ)പിന്‍വാതില്‍  (ഇ)അടുക്കള വാതില്‍  (ഉ) ഇതൊന്നുമല്ല.

9. പിന്‍വാതില്‍ നിയമനങ്ങളുടെ പരീക്ഷണശാല എന്നറിയപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനം ഏത്?
(അ)ഹോര്‍ട്ടികോര്‍പ്പ്  (ആ)സാക്ഷരതാ മിഷന്‍
(ഇ)ആരോഗ്യകേരളം (ഉ)ലിസ്റ്റ് അപൂര്‍ണ്ണം

10. കേരളത്തില്‍ പുതുതായി രൂപം കൊണ്ട തൊഴില്‍ദാന പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ് ആര്?
(അ) സരിതാ നായര്‍ (ആ) ടി.പി.രാമകൃഷ്ണന്‍
(ഇ) സ്പ്നാ സുരേഷ് (ഉ) വേലപ്പന്‍നായര്‍

11. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച പുതിയ വിപണന മേള?
(അ)പിന്‍വാതില്‍  നിയമനമേള (ആ)കുംഭമേള
(ഇ)കമ്മീഷന്‍ മേള (ഉ).ഇതൊന്നുമല്ല.

12. കത്തികുത്ത് കേസ്സിലെ പ്രതികള്‍ ഒന്നും രണ്ടും 23 ഉം റാങ്കില്‍  ഇടം നേടിയ  പി.എസ്.സി. റാങ്ക് ലിസ്റ്റ് ഏത്?
(അ)പോലീസ് കോണ്‍സ്റ്റബിള്‍ (ആ) എ .ഡി.ക്ലാര്‍ക്ക്
(ഇ) എ .ജി.എസ്. (ഉ) ഇതൊന്നുമല്ല

13. ഏതെല്ലാം ഡി.വൈ.എഫ്.ഐ. നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഇനിയും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കാക്കാനുള്ളത്?
(അ)എം.ബി.രാജേഷ് (ആ)എ.എ.റഹീം (ഇ)പി.കെ.ബിജു, (ഉ)ഇവരുടെയെല്ലാം

14. കെട്ട്യോള് എന്റെ മാലാഖ എന്ന സിനിമാ പേര് കേരളത്തിലെ ഏത് യുവജന പ്രസ്ഥാനത്തിനാണ് കൂടുതല്‍ അനുയോജ്യം?
(അ)ഡി.വൈ.എഫ്.ഐ. (ആ)യുവമോര്‍ച്ച
(ഇ)എഐവൈഎഫ് (ഉ)ഇതൊന്നുമല്ല.

15. ശബരിമല കീഴടക്കിയ നവോത്ഥാന നായികയുടെ പേര്?
(അ) കനകദുര്‍ഗ്ഗ (ആ) ബിന്ദു അമ്മിണി (ഇ)റഹ്ന ഫാത്തിമ (ഉ)ഇവരെല്ലാം

16. ബംഗാളികള്‍ കൂട്ടത്തോടെ കേരളത്തിലെത്താന്‍ കാരണം
(അ)ഇടതു തുടര്‍ഭരണം (ആ)മമതാ ഭരണം (ഇ)ബി.ജെ.പി.ഭരണം (ഉ)ഇതൊന്നുമല്ല.

17. തുള്ളല്‍  പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാര്‍ ആണെങ്കി തള്ളല്‍  പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
(അ) പിണറായി വിജയന്‍ (ആ) പോരാളി ഷാജി
(ഇ)കെ.കെ.ശൈലജ (ഉ)ഇവരെല്ലാം

18. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് കേസ്സുകളില്‍  ജയിലില്‍  കിടന്ന ശിവശങ്കരന്‍  ആരുടെ പ്രിന്‍സിപ്പല്‍  സെക്രട്ടറിയായിരുന്നു.?
(അ)മുഖ്യമന്ത്രി (ആ)ധനമന്ത്രി (ഇ)സ്പീക്കര്‍ (ഉ)ഇവരുടെ ആരുടേതുമല്ല.

19. വിശ്രമ ജീവിതം നയിക്കുന്നവരുടെ ഉന്നമനത്തിനായി ലക്ഷങ്ങള്‍ ശമ്പളം നല്‍കി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള കമ്മീഷന്‍ ഏത്?
(അ)ഭരണപരിഷ്‌ക്കാര കമ്മീഷന്‍ (ആ)മുന്നോക്ക കമ്മീഷന്‍
(ഇ)യുവജന കമ്മീഷന്‍ (ഉ)ഇവയെല്ലാം

20. എത് ജില്ലയിലെ ഹൈടെക്ക് ക്ലാസ്സ് റൂമില്‍വച്ചാണ് പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചത്?
(അ)തിരുവനന്തപുരം (ആ) വയനാട് (ഇ)കോഴിക്കോട് (ഉ)കണ്ണൂര്‍

21. 'വിരട്ടലും വേണ്ട വില പേശലും വേണ്ട' നീട്ടിപിടിച്ച വാളിനും ഊരിപ്പിടിച്ച കത്തിക്കും  ഇടയിലൂടെ ഞാന്‍ ഓരുപാട് നടന്നിട്ടുണ്ടെന്ന് പോലീസ് കാവലില്‍ മൈക്കിന് മുന്നിലൂടെ ഗീര്‍വാണ പ്രഭാഷണം നടത്തിയ ധീരന്‍?

(അ) പിണറായി വിജയന്‍ (ആ)തച്ചോളി ഒതേനന്‍ (ഇ)പഴശിരാജ (ഉ)ഇവരാരുമല്ല.

22. കേരളത്തില്‍  ഏറ്റവും കൂടുതല്‍  വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന മന്ത്രി ആര്?
(അ) മുഖ്യമന്ത്രി (ആ) ധനമന്ത്രി (ഇ) തൊഴില്‍  മന്ത്രി (ഉ) ഇവരാരുമല്ല.

23. ഏറ്റവും കൂടുതല്‍  ഉപദേശികളെ വച്ച് കേരളം ഭരിച്ച മുഖ്യമന്ത്രി ആര്?

(അ)പിണറായി വിജയന്‍ (ആ)ഉമ്മന്‍ചാണ്ടി (ഇ)അചുതാനന്ദന്‍ (ഉ)ഇവരാരുമല്ല.

24. മയക്കുമരുന്ന്, ഹവാല തട്ടിപ്പ് തുടങ്ങിയ സത്പ്രവര്‍ത്തികള്‍കൊണ്ട് അറസ്റ്റ് ചെയ്ത്  ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍  കഴിയുന്ന പ്രമുഖ കേരളീയ വ്യക്തിത്വം ആര്?
(അ)ബിനീഷ് കോടിയേരി (ആ) ഗോവിന്ദച്ചാമി
(ഇ) കൊടി സുനി (ഉ)ഇവരാരുമല്ല.

25. ബിനോയ് കോടിയേരി ഉന്നത മാര്‍ക്കോടെ പാസ്സായ പരീക്ഷ ഏത്? (അ)ഐ.എ.എസ് (ആ)ഐ.പി.എസ് (ഇ) ഡി.എന്‍.എ (ഉ)ഇതൊന്നുമല്ല

26. ഓഖി ദുരന്തം നടന്ന വിഴിഞ്ഞത്തെ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ആക്രമണത്തില്‍  നിന്നു  രക്ഷപ്പെട്ട് സെക്രട്ടറിയേറ്റിലേയ്ക്ക് ഓടിയെത്താന്‍ മുഖ്യമന്ത്രി എടുത്ത സമയം?
(അ)10 സെക്കന്റ് (ആ) 9.5 സെക്കന്റ് (ഇ) 8 സെക്കന്റ് (ഉ) അര മണിക്കൂര്‍

27. സ്ത്രീ പീഡനകേസ്സുകള്‍ അന്വേഷിക്കുന്നതിനായി നിയമിതനായ പാര്‍ട്ടി കമ്മീഷന്റെ പേര് ഏത്?
(അ)ബാലന്‍ കമ്മീഷന്‍ (ആ) ശ്രീമതി കമ്മിഷന്‍
(ഇ)എ.കെ. ബാലന്‍ ശ്രീമതി കമ്മീഷന്‍ (ഉ) പി.കെ ശശി കമ്മീഷന്‍

28. വടക്കാഞ്ചേരിയിലെ 20 കോടിയുടെ ലൈഫ് മിഷന്‍ പ്രോജക്ടില്‍ നിന്നും കമ്മീഷനായി അടിച്ചെടുത്ത തുക എത്ര?
(അ).9 കോടി (ആ). 4.5 കോടി (ഇ)15 കോടി (ഉ)മുഴുവന്‍

29. പ്രമാദമായ കൃപേഷ്-ശരത്ലാല്‍  കൊലപാതക കേസിലെ  സിബിഐ  അന്വേഷണം ഒഴിവാക്കുന്നതിന് ഖജനാവില്‍ നിന്നും എല്‍.ഡി.എഫ്. സര്‍ക്കാര്‍ ചെലവഴിച്ച തുക?
(അ). 3 കോടി (ആ).2 കോടി (ഇ)4 കോടി (ഉ)തുക കണക്കാക്കപ്പെട്ടിട്ടില്ല.

30. പ്രളയം ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്തതിലൂടെ പ്രശസ്തനായ ഇടത് യുവനേതാവിന്റെ പേര്?
(അ) ബണ്ടിച്ചോര്‍ (ആ)സക്കീര്‍ ഹുസൈന്‍
(ഇ) ബഷീര്‍ ഹുസൈന്‍ (ഉ)ഇവരാരുമല്ല.

31. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക നിയമംകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മുന്നണി ഏത്?
(അ) എ .ഡി.എഫ്. (ആ) യു.ഡി.എഫ്. (ഇ) എന്‍.ഡി.എ (ഉ) ഇതൊന്നുമല്ല.

32. കേരളത്തില്‍ ഇക്കഴിഞ്ഞ 5 വര്‍ഷക്കാലം പി.എസ്.സി. വഴി അല്ലാതെ നടന്ന പിന്‍വാതില്‍  നിയമനങ്ങളുടെ എണ്ണം എത്ര?
(അ) 5 ലക്ഷം (ആ) 3,10,000 (ഇ)2,05,000
(ഉ)ഇപ്പോഴും കണക്ക് തിട്ടപ്പെടുത്താനായില്ല.

33. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്ന പദ്ധതിയുടെ പേര്?

(അ)സാലറി ചലഞ്ച് (ആ)പോക്കറ്റ് ചലഞ്ച് (ഇ)മണി ചലഞ്ച് (ഉ)ഇതൊന്നുമല്ല

Also Read സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ്.സി 'പ്രഹസന പരീക്ഷ'; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

34. പ്രശസ്ത ബോക്സിങ്ങ് താരം മുഹമ്മദ് അലി ജീവിച്ചിരുന്നതായി കേരളത്തിലെ കായികവകുപ്പ് മന്ത്രി അവകാശപ്പെടുന്ന ജില്ല?
(അ)മലപ്പുറം (ആ)കോഴിക്കോട് (ഇ)തൃശൂര്‍ (ഉ)അമേരിക്ക

35. 1, 2, 3 എന്ന കൊലപാതക്കണക്കിലൂടെ കേരള ജനതയെ എണ്ണാന്‍ പഠിപ്പിച്ച മന്ത്രി?
(അ) എം.എം.മണി (ആ)കെ.എം.മാണി (ഇ)ജോസ് കെ.മാണി (ഉ)ഇവരാരുമല്ല.

36. ശബരിമലയിലെ ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മുന്നണി?
(അ) യുഡിഎഫ് (ആ) എ .ഡി.എഫ്. (ഇ) ബിജെപി. (ഉ) ഇവരാരുമല്ല.

37. പ്രളയം തടയാനുള്ള സാങ്കേതികവിദ്യ പഠിക്കാനെന്നപേരില്‍  മുഖ്യമന്ത്രി  കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയ രാജ്യം ഏത് ?
(അ)നെതര്‍ലാന്റ് (ആ)ജര്‍മ്മനി (ഇ) ഇംഗ്ലണ്ട് (ഉ)ഇതൊന്നുമല്ല.

38. റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥി ഉള്‍പ്പെട്ടിരുന്ന റാങ്ക് ലിസ്റ്റിന്റെ പേര്?
(അ) എക്സൈസ് (ആ)പോലീസ് (ഇ)എ .ജി.എസ്. (ഉ)ഇതൊന്നുമല്ല

39. കോവിഡ് കാലത്ത് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യഡാറ്റ വിറ്റ് കാശാക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്ത് കമ്പനി
(അ) സ്പ്രിംഗ്ളര്‍ (ആ)പി.ഡബ്ല്യു.സി. (ഇ)അദാനി ഗ്രൂപ്പ് (ഉ)മിന്റ്

40. ലോകത്ത് ആദ്യമായി അര്‍ദ്ധരാത്രി ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ട് പ്രളയദുരന്തം വരുത്തിവച്ച സര്‍ക്കാര്‍.
(അ) കേരള സര്‍ക്കാര്‍ (ആ)തമിഴ്നാട് സര്‍ക്കാര്‍
(ഇ)കര്‍ണ്ണാടക സര്‍ക്കാര്‍ (ഉ) ബിഹാര്‍ സര്‍ക്കാര്‍

41. കേരള സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ പിന്‍വാതിലൂടെ ഓഫീസ് അനുവദിച്ച കണ്‍സള്‍ട്ടന്‍സിയുടെ പേര്.
(അ) പി.ഡബ്ല്യു.സി. (ആ)അദാനി ഗ്രൂപ്പ് (ഇ)റിലയന്‍സ് (ഉ)സ്വിസ് കണ്‍സള്‍ട്ടന്‍സി

42. കോവിഡിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രധാന അഴിമതികള്‍ ഏതെല്ലാം?
(അ)പമ്പാ മണല്‍ക്കടത്ത് (ആ) സ്പ്രിംഗ്ളര്‍ കരാര്‍
(ഇ) ബെവ്ക്യൂ ആപ്പ് (ഉ) ഇവയെല്ലാം

43. എല്‍ഡിഎഫ് സര്‍ക്കാര്‍  5 കൊല്ലം കൊണ്ട് വരുത്തിയ കടബാധ്യത എത്ര?
(അ) ഒന്നരലക്ഷം കോടി (ആ)രണ്ടര ലക്ഷം കോടി
(ഇ)മൂന്ന് ലക്ഷം കോടി (ഉ) അഞ്ച് ലക്ഷം കോടി

44. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രതിമാസ ശമ്പളം എത്ര?
(അ) 3.18 ലക്ഷം (ആ) 4 ലക്ഷം
(ഇ) 5 ലക്ഷം   (ഉ) 10 ലക്ഷം.

45. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിനുള്ള തുണി സഞ്ചി വാങ്ങിയതില്‍ ഓരോ സഞ്ചിക്കും നല്‍കിയ കമ്മീഷന്‍ തുക എത്ര?
(അ) 7 രൂപ (ആ) 10 രൂപ
(ഇ) 15 രൂപ  (ഉ) 20 രൂപ
Published by: Aneesh Anirudhan
First published: February 21, 2021, 7:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories