HOME » NEWS » Kerala » PSC RANK LIST EXTENDED JOB SEEKERS OF 493 RANKLISTS GET BENEFIT

PSC തീരുമാനമായി; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; പ്രയോജനം 493 തസ്തികകളിലെ റാങ്ക് പട്ടികയിലുള്ളവർക്ക്

2021 ഫെബ്രുവരി അഞ്ചു മുതൽ ആഗസ്റ്റ്  മൂന്നു വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്‌റ്റുകളുടെയും കാലാവധി 2021 ആഗസ്റ്റ് നാലുവരെ നീട്ടാനാണ്‌ വെള്ളിയാഴ്‌ച ചേർന്ന കമ്മീഷൻ യോഗം തീരുമാനിച്ചത്‌.

News18 Malayalam | news18-malayalam
Updated: February 5, 2021, 2:51 PM IST
PSC തീരുമാനമായി; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; പ്രയോജനം 493 തസ്തികകളിലെ റാങ്ക് പട്ടികയിലുള്ളവർക്ക്
psc
  • Share this:
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ പി.എസ്‌.സി യോഗം അംഗീകരിച്ചു. 2021 ഫെബ്രുവരി അഞ്ചു മുതൽ ആഗസ്റ്റ്  മൂന്നു വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്‌റ്റുകളുടെയും കാലാവധി 2021 ആഗസ്റ്റ് നാലുവരെ നീട്ടാനാണ്‌ വെള്ളിയാഴ്‌ച ചേർന്ന കമ്മീഷൻ യോഗം തീരുമാനിച്ചത്‌. ഫെബ്രുവരി രണ്ടുമുതൽ ആഗസ്റ്റ് രണ്ടുവരെ കാലാവധി കഴിയുന്ന ലിസ്റ്റുകൾ നീട്ടാനാണ്‌ സർക്കാർ ശുപാർശ ചെയ്‌തിരുന്നത്‌. എന്നാൽ അഞ്ചുമുതലുള്ള ലിസ്‌റ്റുകളാണ്‌ നീട്ടുന്നത്‌. രണ്ടിനും അഞ്ചിനുമിടയിൽ കാലാവധി തീരുന്ന ലിസ്റ്റുകൾ ഇല്ല.

Also Read- 'എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് ലിസ്റ്റ് അട്ടിമറിച്ച്'; വിസിക്ക് ഇന്റർവ്യൂ ബോർഡിലെ വിദഗ്ധരുടെ കത്ത്

വിവിധ വകുപ്പുകളിലേക്കായി 14 ജില്ലകളിലുമായി പ്രസിദ്ധീകരിച്ച എൽ ഡി സി, ലാസ്റ്റ് ഗ്രേഡ്, എൽഡിവി ഡ്രൈവർ, ആരോഗ്യ വകുപ്പിലേക്കായി 14 ജില്ലകളിലേക്കുമുള്ള സ്റ്റാഫ് നഴ്സ്, വനംവകുപ്പിലേക്കുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ, സിവിൽ സപ്ലൈസ് വകുപ്പിലെ സെയിൽസ് അസിസ്റ്റന്റ് തുടങ്ങിയ 493 റാങ്ക് ലിസ്റ്റുകൾ ദീർഘിപ്പിച്ചതിൽ ഉൾപ്പെടും. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ സർക്കാർ സർവീസിൽനിന്ന്‌ വൻതോതിൽ ജീവനക്കാർ വിരമിക്കുന്നുണ്ട്‌. ഈ ഒഴിവുകളിലേക്ക്‌ നിലവിലുള്ള റാങ്ക്‌ പട്ടികയില്‍ നിന്ന്‌ നിയമനം ലഭിക്കുകയാണെങ്കിൽ ആയിരക്കണക്കിന്‌ ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും.

Also Read- സുധാകരനോട് ഷാനിമോളുടെ മാപ്പ്; 'ഫോണിൽ പോലും സംസാരിക്കാതെ പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവ്'

കോവിഡ് വ്യാപനം കാരണം പി.എസ്.സി പരീക്ഷാ നടത്തിപ്പ്‌ സമയക്രമത്തിൽ മാറ്റം വന്നതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൂടുതൽ സമയമെടുക്കുന്നതും കണക്കിലെടുത്താണ്‌ സർക്കാർ തീരുമാനം. കോവിഡ് കാരണം നിയമന നടപടികളും പരീക്ഷാ നടത്തിപ്പും അടക്കം തടസ്സപ്പെടുന്നതിനാൽ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന്‌ ഉദ്യോഗാർഥികളും യുവജന സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു.

Also Read- കൊറോണ വന്നു പോയത് അറിയാതെ ജനസംഖ്യയിൽ 21.5% പേർ; സർവേ റിപ്പോർട്ട് പുറത്ത്

അതേസമയം പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് പി.എസ്.സി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. 'പിൻവാതിൽ നിയമനങ്ങൾക്ക് സമീപിക്കുക എകെജി സെന്‍റർ' എന്ന ബോർഡും യൂത്ത് കോൺഗ്രസ് പി.എസ്.സി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.
Published by: Rajesh V
First published: February 5, 2021, 2:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories