തിരുവനന്തപുരത്ത് മാത്രമല്ല, എറണാകുളത്തും കോഴിക്കോടും നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചെന്ന് പി.എസ്.സി
തിരുവനന്തപുരത്ത് മാത്രമല്ല, എറണാകുളത്തും കോഴിക്കോടും നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചെന്ന് പി.എസ്.സി
കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കേരളാ പി.എസ്.സി
Last Updated :
Share this:
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എറണകുളത്തും കോഴിക്കോടും നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ തീരുമാനിച്ചിരുന്ന ഇൻ്റർവ്യൂ ആണ് മാറ്റിവച്ചതെന്ന് പി.എസ്.സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് പി.എസ്.സി ആസ്ഥാന ഓഫീസിലെ വകുപ്പുതല പരീക്ഷയും പ്രമാണ പരിശോധനയും ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ഇൻ്റർവ്യൂവും മാറ്റിവച്ചെന്ന് ഇന്നലെ അറിയിച്ചിരുന്നു.
എറണാകുളത്തും കോഴിക്കോടും നിശ്ചയിച്ചിരുന്ന ഇൻ്റർവ്യൂവിന് മാറ്റമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ എറണാകുളത്തും കോഴിക്കോടും കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.