• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തലച്ചുമടിനൊപ്പം പി എസ് സി പാഠങ്ങള്‍; ഒടുവില്‍ അര്‍ഹിച്ച നേട്ടം

news18
Updated: May 11, 2018, 1:16 AM IST
തലച്ചുമടിനൊപ്പം പി എസ് സി പാഠങ്ങള്‍; ഒടുവില്‍ അര്‍ഹിച്ച നേട്ടം
news18
Updated: May 11, 2018, 1:16 AM IST
കൊച്ചി: എപ്പോഴും ചെവിയില്‍ ഹെഡ്‌സെറ്റുമായി ഒരു ചെറുപ്പക്കാരനെ സ്ഥിരമായി എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ കാണാം. ചുമട്ടുതൊഴിലാളിയായ ഇദ്ദേഹം ജോലിയുടെ ഭാരം കുറയ്ക്കുന്നതിനായി പാട്ടുകേട്ടു നടക്കുന്നതല്ല. ആ ഹെഡ്‌സെറ്റിലൂടെ അദ്ദേഹത്തിന്റെ കാതുകളിലെത്തുന്നത് ഓഡിയോ പുസ്തകങ്ങളിലുള്ള പി എസ് സി പരീക്ഷയുടെ പാഠഭാഗങ്ങളാണ്.

അങ്ങനെ കേട്ടുകേട്ട് പി എസ് സി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷ പാസായിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

ഇത് ഇടുക്കി പെരുവന്താനം സ്വദേശി കെ.എസ് ശ്രീനാഥ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയാണ്. പി എസ് സി കോച്ചിങ്ങിനു പോകാതെ പുസ്തകങ്ങളൊന്നും തന്നെ വായിക്കാതെ കേവലം ഓഡിയോ പുസ്തകങ്ങള്‍ കേട്ടു പഠിച്ചാണ് ശ്രീനാഥ് പരീക്ഷ പാസായത്.
Loading...

ജോലിക്കിടയിലും പഠനത്തെ കൂട്ടുപിടിച്ചതിനു കിട്ടിയ പ്രതിഫലം. അഭിമുഖത്തില്‍ കൂടി വിജയിച്ചാല്‍ ലാന്‍ഡ് റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായി ശ്രീനാഥിന് ജോലിയില്‍ പ്രവേശിക്കാം. എങ്ങനെയും ഒരു സര്‍ക്കാര്‍ ജോലി സ്വന്തമാക്കണമെന്നതായിരുന്നു ശ്രീനാഥിന്റെ ലക്ഷ്യം. എന്നാല്‍ ചുമടെടുക്കുന്നതിനിടെ പഠിക്കാന്‍ സമയമെവിടെ?



ഇവിടെയാണ് റെയില്‍വെ സ്റ്റേഷനിലെ വൈഫൈ സംവിധാനം ശ്രീനാഥിന്റെ സഹായത്തിനെത്തിയത്. ജോലിക്കിടയില്‍ കിട്ടുന്ന ചെറിയ ഇടവേളകളില്‍ പി എസ് സിയുടെ ഓഡിയോ പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യും. ജോലിക്കിടെ ഹെഡ്‌സെറ്റിലൂടെ അറിവുകള്‍ കാതിലെത്തും.

പുസ്തകങ്ങള്‍ വാങ്ങി വായിച്ചു പഠിക്കാനുള്ള സമയവും സാഹചര്യവും ഇല്ലാതിരുന്നതിനാല്‍ ഓഡിയോ പുസ്തകങ്ങളെ ആശ്രയിക്കുകയായിരുന്നു ശ്രീനാഥ്. റെയില്‍വെ സ്‌റ്റേഷനിലെ നെറ്റിന്റെ മാത്രം സഹായത്തോടെയായിരുന്നു പഠനം മുഴുവന്‍. അതിതാ ഫലം കാണുകയും ചെയ്തിരിക്കുകയാണ്. പി എസ് സിയുടെ മറ്റു പരീക്ഷകളിലേക്കും ശ്രീനാഥ് അപേക്ഷിച്ചിട്ടുണ്ട്.കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കും വരെ പഠനം തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
First published: May 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍