തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികൾ ഉൾപ്പെട്ട റാങ്ക് പട്ടിക ഉൾപ്പെടെ 2018 ജൂലൈ 22ന് ഏഴ് തസ്തികകളിലേക്ക് നടന്ന പരീക്ഷകളുടെ റാങ്ക് പട്ടിക മരവിപ്പിക്കും. പി.എസ്.സി ചെയർമാൻ അഡ്വ.എം കെ സക്കീർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട ആദ്യ 100 റാങ്കുകാരുടെ വിവരങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. ഇവരുടെ മൊബൈൽ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിവിൽ പൊലീസ് ഓഫീസർ (വനിത പൊലീസ് കോണ്‍സ്റ്റബിള്‍), (വനിത ബറ്റാലിയന്‍), സിവില്‍ പൊലീസ് ഓഫീസർ (പൊലീസ് കോണ്‍സ്റ്റബിള്‍), (ആംഡ് പൊലീസ് ബറ്റാലിയന്‍, കാറ്റഗറി നമ്പര്‍ 653/2017, 657/2017) തസ്തികകളുടെ പരീക്ഷകളാണ് ജൂലൈ 22ന് നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.