തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിവാദ ചോദ്യം റദ്ദാക്കി പിഎസ്‌സി. പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പോകുന്നതിന് തടസങ്ങളൊന്നുമില്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആദ്യമായി ശബരിമലയില്‍ കയറിയ യുവതികൾ ആരെന്നായിരുന്നു ചോദ്യം.
ഈ മാസം മൂന്നിനു നടന്ന ആരോഗ്യ വകുപ്പിന്റെ ലക്ചറര്‍ ഇന്‍ സൈക്യാട്രി പരീക്ഷയിലായിരുന്നു വിവാദ ചോദ്യം. ചോദ്യം മൂല്യനിര്‍ണയത്തില്‍ നിന്നും ഒഴിവാക്കുമെന്ന് പിഎസ് സി. ചെയര്‍മാന്‍ എംകെ സക്കീർ അറിയിച്ചു. പിഎസ് സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പരീക്ഷയിൽ ചോദ്യം ഉൾപ്പെടുത്തിയിതിനെതിരെ ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു. തുടർന്നാണ് ചോദ്യം റദ്ദാക്കാനുള്ള തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.