• HOME
  • »
  • NEWS
  • »
  • kerala
  • »
  • സാബു ജേക്കബിനെതിരെ പി ടി തോമസ് മാനനഷ്ടക്കേസ് നൽകി

സാബു ജേക്കബിനെതിരെ പി ടി തോമസ് മാനനഷ്ടക്കേസ് നൽകി

സാബു ജേക്കബിന്റെ പ്രസ്താവന തന്റെ സല്‍പേരിന് മോശമുണ്ടാക്കി. അതിനാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പി ടി തോമസ് ആവശ്യപ്പെട്ടിരുന്നത്.

പി.ടി തോമസ് എം.എൽ.എ

പി.ടി തോമസ് എം.എൽ.എ

  • Last Updated :
  • Share this:
കൊച്ചി: കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിനെതിരെ പി ടി തോമസ് എംഎല്‍എ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത്. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. വക്കീല്‍ നോട്ടീസ് അയച്ചതായും പി ടി തോമസ് പറഞ്ഞു. കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനി മാലിന്യ പ്രശ്‌നം ഉണ്ടാക്കുന്നുവെന്നായിരുന്നു പി ടി തോമസ് എംഎല്‍എയുടെ പരാതി. കിറ്റെക്‌സിലെ ബ്ലീച്ചിംഗ് യൂണിറ്റില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം കടബ്രയാറിലേയ്ക്ക് ഒഴുക്കുകയാണ്. ഇവിടെ റിവേഴ്‌സ് ഓസ്‌മോസ് പ്ലാന്റ് ഇല്ല. ഇത് പരിശോധനയില്‍ തന്നെ തെളിഞ്ഞതാണ്. ഈ സാഹചര്യത്തിലാണ് കമ്പനിയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതെന്നും പി ടി തോമസ് പറഞ്ഞു.

പി ടി തോമസിന്‍റെ ആരോപണം തെറ്റാണെന്നായിരുന്നു സാബു എം ജേക്കബിന്റെ വാദം. പി ടി തോമസിനെ വിമര്‍ശിച്ചുകൊണ്ട് സാബു ജേക്കബ് രംഗത്തെത്തിയിരുന്നു. സാബു ജേക്കബിന്റെ പ്രസ്താവന തന്റെ സല്‍പേരിന് മോശമുണ്ടാക്കി. അതിനാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പി ടി തോമസ് ആവശ്യപ്പെട്ടിരുന്നത്.

കിറ്റെക്‌സ് കമ്പനി എവിടെയെല്ലാം പ്ലാന്റുകള്‍ തുടങ്ങണമെന്ന് തീരുമാനിയ്‌ക്കേണ്ടത് സാബു എം ജേക്കബാണ്. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒരു കമ്പനി സ്വന്തം നാട്ടില്‍ നില്‍ക്കണമെന്നില്ല. അതിനാലാണ് തെലങ്കാനയിലേയ്ക്ക് പോയത്. നേരത്തെ ശ്രീലങ്കയില്‍ പോയി വ്യവസായം തുടങ്ങുമെന്ന് സാബു പ്രഖ്യാപിച്ചിരുന്നു. പിന്നീട് പോയി കണ്ടില്ലല്ലോയെന്നും പി ടി തോമസ് പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി കാലു പിടിച്ച് സംസാരിയ്ക്കുന്ന രീതിയിലാണ് സംസാരിച്ചത്. സാബു ഇത് ചെവിക്കൊണ്ടില്ലെന്നും പി ടി പറഞ്ഞു. താന്‍ ഉന്നയിച്ച പരാതിയിൽ ഉറച്ചു നിൽക്കുന്നുണ്ട്. നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോഴും ആവശ്യപ്പെടുന്നത്. സർക്കാർ തന്നെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്ന് പി ടി തോമസ് പറഞ്ഞു.

പിണറായിയും മുതലാളിയും തമ്മിലുള്ള അകൽച്ചയാണ് ഇപ്പോൾ കാണുന്നതെന്നും പി ടി തോമസ് വിമർശിച്ചു. നേരത്തെ 100 കോടി രൂപ ആവശ്യപ്പെട്ടാണ് സാബു എം ജേക്കബ് പിടി തോമസിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നത്. ഇതിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പി ടി തോമസ് വ്യക്തമാക്കി.

അതേസമയം പരിശോധനകളുടെ  പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്ന്‌ കിറ്റക്സ് ഗ്രൂപ്പിന് തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ ഉറപ്പ്. പ്രാദേശിക രാഷ്ട്രീയക്കാരുടെതടക്കമുള്ള ശല്യങ്ങളോ ഉപദ്രവങ്ങളോ ഒരുതരത്തിലും ഉണ്ടാവില്ല. തെലങ്കാനയില്‍ നിക്ഷേപിച്ചാല്‍ മനസമാധാനത്തോടെ വ്യവസായം നടത്താൻ അന്തരീക്ഷം ഒരുക്കുമെന്നും രാമറാവു പറഞ്ഞു.

വ്യവസായം നടത്തിയതിന്റെ പേരിൽ ഒരു തരത്തിലുള്ള വേട്ടയാടലും ഉണ്ടാവുകയില്ലെന്നാണ് കിറ്റക്സ് കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ കെ ടി രാമറാവു നൽകിയ ഉറപ്പ്. സൗഹൃാര്‍ദ്ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയില്‍ ഉള്ളത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരും തെലങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തൊഴില്‍ അവസരവും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കലുമാണ് തെലങ്കാനയുടെ മുഖ്യ പരിഗണനയെന്നും കിറ്റക്സ് സംഘത്തോട് മന്ത്രി പറഞ്ഞു. കര്‍ണ്ണാടക, ആന്ധ്ര, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ  സംസ്ഥാങ്ങള്‍ നല്‍കുന്നതിലും മികച്ച ആനുകൂല്യങ്ങളും കിറ്റക്‌സിന് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
 Also Read- തെലങ്കാനയിൽ കിറ്റക്സ് ആദ്യഘട്ടത്തിൽ 1000 കോടി രൂപ നിക്ഷേപം; 4000 പേർക്ക് തൊഴിലവസരം

തുടർച്ചയായ ഉദ്യോഗസ്ഥ പരിശോധനയിൽ പ്രതിഷേധിച്ചായിരുന്നു കേരളത്തിൽ  3,500 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത് വേണ്ടെന്നുവച്ചത്. ഇതിനുശേഷം തെലങ്കാന സർക്കാർ നിക്ഷേപം നടത്തുന്നതിന് കിറ്റക്സ് ഗ്രൂപ്പിനെ ക്ഷണിക്കുകയായിരുന്നു. തെലങ്കാനയില്‍ ആദ്യഘട്ടത്തിൽ ആയിരം കോടി രൂപയുടെ പദ്ധതിയാണ് കിറ്റക്‌സ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ടെക്‌സ്റ്റൈല്‍സ് അപ്പാരല്‍ പ്രോജക്റ്റ് വാറങ്കലിലെ  കാകത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലാകും നടപ്പാക്കുക. വേഗത്തില്‍ തീരുമാനമെടുത്ത കിറ്റക്സ് ഗ്രൂപ്പിനെ തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു നന്ദി അറിയിച്ചിരുന്നു.
Published by:Anuraj GR
First published: