തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മന്ത്രി കെ.ടി ജലീൽ തലയിൽ മുണ്ടിട്ടാണ് എൻ.ഐ.എ ഓഫീസിൽ പോയതെന്ന പരിഹാസവുമായി പി.ടി തോമസ് എം.എൽ.എ. കൊച്ചുവെളുപ്പൻ കാലത്ത് ജനങ്ങളെ ഭയന്നും ഒളിച്ചും തലയിൽ മുണ്ടിട്ടു എൻ ഐ എ ഓഫീസിൽ ഒളിച്ചു കയറിയ ആൾ ഫേസ്ബുക്കിൽ വീരസ്യം കാണിച്ചിട്ടെന്തുകാര്യമെന്നും പി.ടി തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
"നാട്ടുരോട് കള്ളം പറഞ്ഞിട്ട് സത്യം ജയിക്കുമെന്ന് വീമ്പിളക്കുന്ന മന്ത്രി എന്ന പ്രത്യേകതയും ജലീലിന് സ്വന്തം. അവിശുദ്ധ കൂട്ടുകെട്ടിനെ ന്യായികരിക്കാൻ വിശുദ്ധ ഗ്രന്ഥത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്ന ജലീലിനെ സത്യവിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. വിശുദ്ധഗ്രന്ഥത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന് ജലീലിനോട് പ്രേത്യേക മാനസിക ഐക്യമുണ്ട്.
ജലീലിനെ പോലെ സ്വന്തം മകനും അന്വേഷണ ഏജൻസികൾക്കുമുന്നിൽ തലകുമ്പിട്ടിരിക്കേണ്ടി വന്നു ;
ഇനിയും ഇരിക്കുവാനുണ്ട് ;സമാന അനുഭവസ്ഥർക്ക് ഐക്യം സ്വാഭാവികം."- പി.ടി തോമസ് ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
' ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ട് പോകാൻ കഴിയുന്നത് ഒളിച്ചു വയ്ക്കാൻ ഒന്നുമില്ലാത്തത് കൊണ്ട്തന്നെയാണ് 'മന്ത്രി കെ ടി ജലീലിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ കാണുന്നു !
എൻ ഐ എയ്ക്ക് മുന്നിൽ അതിവെളുപ്പിനെ ഹാജരായി അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേരും കാത്ത് രണ്ടരമണിക്കൂർ തലകുമ്പിട്ടിരുന്നതിനെക്കുറിച്ചാണ് ജലീൽ ഇങ്ങനെ പറയുന്നത്. കൊച്ചുവെളുപ്പൻ കാലത്ത് ജനങ്ങളെ ഭയന്നും ഒളിച്ചും തലയിൽ മുണ്ടിട്ടു എൻ ഐ എ ഓഫീസിൽ ഒളിച്ചു കയറിയ ആൾ ഫേസ്ബുക്കിൽ വീരസ്യം കാണിച്ചിട്ടെന്തുകാര്യം ?
ധൈര്യവും ആണത്തവും അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കിൽ ജലീൽ പകൽ വെളിച്ചത്തിൽ പോകണമായിരുന്നു.
ഒളിച്ചു വയ്ക്കാൻ ഒന്നുമില്ല, മടിയിൽ കനമില്ല, എന്നൊക്കെയുള്ള അറുപഴഞ്ചൻ ക്ലിഷേകൾ കേൾക്കുമ്പോൾ ജനം പൊട്ടിച്ചിരിക്കുന്നു.
ഡിജിറ്റൽ കാലത്തെ കള്ളന്മാർ മടിയിൽ ഒന്നും കൊണ്ടു നടക്കാറില്ല ;അതുകൊണ്ടാണ് മടിയിൽ കനമില്ലാത്തത്.മറ്റ് ചില കള്ളന്മാരുടെ കാര്യമാണെങ്കിൽ ബിനാമികളുടെ മടിയിലേ കനം കാണുകയുള്ളു.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാൽ അദ്ദേഹം കടുത്ത സാമ്പത്തിക ദുരിതത്തിൽ കഴിയുകയാണെന്ന് മനസിലാകും.
റെഡ്ക്രസന്റ് പോലുള്ള വല്ല ഏജൻസിയും ഈ ദാരിദ്രമറിഞ്ഞ് മന്ത്രിയെ സഹായിക്കാനെത്താതിരിക്കില്ല.
ഒരാളും സ്വപ്നത്തിൽ പോലും കരുതാത്ത ദാരിദ്രമാണ് സാമ്പത്തിക ഞെരുക്കമാണ് ജലീൽ അനുഭവിക്കുന്നത്.
സ്വപ്നയോടെങ്കിലും ഇക്കാര്യം തുറന്ന് പറയാമായിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രവർത്തന മേഖല എന്തായിരുന്നുവെന്ന് ഇതിനോടകം പൊതുജനത്തിന് മനസിലായി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മന്ത്രി നൽകുന്ന സംഭവനകളിൽ പ്രധാനം ചോദ്യം ചെയ്യലിന് തല കുമ്പിട്ടിരിക്കുക, തലയിൽ മുണ്ടിട്ടു ഓടി മറയുക തുടങ്ങിയവയാണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു കുറ്റവാളിയായി പ്രതി കൂട്ടിൽ നിൽക്കുന്നത് കണ്ടുകൊണ്ടാണ് കേരളത്തിലെ ഓരോ വിദ്യാർത്ഥിയും ഉറക്കമുണരുന്നത്. ഒന്നാന്തരം മാതൃക :നാട്ടുരോട് കള്ളം പറഞ്ഞിട്ട് സത്യം ജയിക്കുമെന്ന് വീമ്പിളക്കുന്ന മന്ത്രി എന്ന പ്രത്യേകതയും ജലീലിന് സ്വന്തം. അവിശുദ്ധ കൂട്ടുകെട്ടിനെ ന്യായികരിക്കാൻ വിശുദ്ധ ഗ്രന്ഥത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്ന ജലീലിനെ സത്യവിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
വിശുദ്ധഗ്രന്ഥത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന് ജലീലിനോട് പ്രേത്യേക മാനസിക ഐക്യമുണ്ട്.
ജലീലിനെ പോലെ സ്വന്തം മകനും അന്വേഷണ ഏജൻസികൾക്കുമുന്നിൽ തലകുമ്പിട്ടിരിക്കേണ്ടി വന്നു ;
ഇനിയും ഇരിക്കുവാനുണ്ട് ;സമാന അനുഭവസ്ഥർക്ക് ഐക്യം സ്വാഭാവികം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diplomatic baggage gold smuggling, Gold Smuggling Case, Kt jaleel, KT Jaleel controversy, Kt jaleel gold smuggling case, Minister kt jaleel, Pt thomas