നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KPAC Lalitha | 'പോസ്റ്റിട്ട് കെ.പി.എ.സി. ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും'

  KPAC Lalitha | 'പോസ്റ്റിട്ട് കെ.പി.എ.സി. ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും'

  കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുന്നതിനെ വിമർശിച്ചവർക്കുള്ള പോസ്റ്റുമായി പി.ടി. തോമസ് എം.എൽ.എ.

  കെ.പി.എ.സി. ലളിത, പി.ടി. തോമസ്

  കെ.പി.എ.സി. ലളിത, പി.ടി. തോമസ്

  • Share this:
   കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്കായി (Liver transplant) ചികിത്സയിൽ തുടരുന്ന നടി കെ.പി.എ.സി. ലളിതയുടെ (KPAC Lalitha) ചികിത്സാ ചിലവുകൾ സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ വിമർശനമുന്നയിക്കുകയാണ്. പതിറ്റാണ്ടുകളായി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച അഭിനേത്രിയെ ഇത്തരം സാഹചര്യത്തിൽ ക്രൂശിക്കുന്നതിനെ എതിർത്തും ആൾക്കാർ രംഗത്തുണ്ട്.

   തൃക്കാക്കര എം.എൽ.എ. പി.ടി. തോമസ് (P.T. Thomas) ഫേസ്ബുക്ക് കുറിപ്പിലൂടെ കെ.പി.എ.സി. ലളിതയ്‌ക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്. "കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും," തോമസ് കുറിച്ചു.   തോമസിനെ പിന്തുണച്ച് അനിൽ അക്കര എം.എൽ.എയും പോസ്റ്റിലൂടെ എത്തി.   കരൾ ദാനം ചെയ്യാൻ തയാറായവരെ അന്വേഷിച്ച് കെ.പി.എ.സി. ലളിതയുടെ മകൾ ശ്രീക്കുട്ടി ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഊഹാപോഹങ്ങളിൽ അവരുടെ സമ്പാദ്യത്തെ ചൊല്ലിയും, മറ്റുള്ളവരുടെ ചികിത്സാ സഹായം സർക്കാർ ഏറ്റെടുക്കാത്തതെന്ത് എന്ന ചോദ്യവുമായും മറ്റുമാണ് വിമർശകർ രംഗത്തെത്തിയിട്ടുള്ളത്.

   ലിവർ സിറോസിസ് ബാധിച്ച ലളിതയുടേത് ഒ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പാണ്. 20 നും അൻപതിനും ഇടയിൽ പ്രായമുള്ള പ്രമേഹരോഗി അല്ലാത്ത, മദ്യപിക്കാത്ത, അല്ലാത്തപക്ഷം വലിയ രോഗമില്ലാത്തവർക്ക് കരൾ ദാനം ചെയ്യാവുന്നതാണ്.

   ഇതിനിടയിലാണ് സർക്കാർ തീരുമാനത്തിന് പിന്നിലെ യുക്തിയുമായി കായിക മന്ത്രി വി. അബ്ദുറഹിമാൻ രംഗത്തെത്തിയത്. അബ്ദുറഹിമാന്റെ അഭിപ്രായത്തിൽ ഈ തീരുമാനത്തിന്റെ പേരിൽ വിവാദങ്ങളുടെ ആവശ്യമില്ല. താരത്തിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ചെലവ് വഹിക്കാൻ തീരുമാനിച്ചത്.

   "കലാകാരന്മാർ എന്നും കേരളത്തിന് ഒരു മുതൽക്കൂട്ടാണ്. നേരത്തെയും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചവരുടെ ചികിത്സാ ചെലവ് സർക്കാരുകൾ വഹിച്ചിരുന്നു," മന്ത്രി പറഞ്ഞു. സർക്കാർ ആരെയും അവഗണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   തന്റെ മണ്ഡലത്തിൽ രണ്ടായിരത്തി അഞ്ഞൂറോളം വ്യക്തികൾക്ക് ധനസഹായം നൽകിയതായി മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, അതിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിഎസി ലളിതയ്ക്ക് ചികിൽസാ ചെലവുകൾ വഹിക്കാൻ ആസ്തിയോ പണമോ ഇല്ലെന്നും മന്ത്രി പറഞ്ഞു.

   Summary: P.T. Thomas MLA comes in support of KPAC Lalitha who is currently under treatment for liver cirrhosis in a Kochi hospital
   Published by:user_57
   First published:
   )}