തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്ന് പി.ടി തോമസ് എംഎല്‍എ രാജിവച്ചു. രണ്ടു പദവികൾ ഒരേ സമയം വഹിക്കാൻ താൽപര്യമില്ലാത്തതിനാലാണ് രാജിയെന്നാണ് വിശദീകരണം. അതേസമയം വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പി ടി തോമസ് എം.ഡി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.
വീക്ഷണത്തിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. പത്രത്തിന്റെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിനു പിന്നാലെയാണ് പി.ടി തോമസ് എം.ഡി സ്ഥാനം രാജിവച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.