നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • PT Thomas | ട്രെയിനിനുള്ളിൽ വച്ച് നെഞ്ചുവേദന, ഹൃദയാഘാതം അതിജീവിച്ച പി.ടി. തോമസ്

    PT Thomas | ട്രെയിനിനുള്ളിൽ വച്ച് നെഞ്ചുവേദന, ഹൃദയാഘാതം അതിജീവിച്ച പി.ടി. തോമസ്

    2014 മാർച്ചിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസിൽ വച്ച് അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു

    പി.ടി. തോമസ്

    പി.ടി. തോമസ്

    • Share this:
      2014 മാർച്ചിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസിൽ പി.ടി. തോമസിന് (P.T. Thomas) കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. അന്ന് ഇടുക്കി (Idukki) മണ്ഡലത്തിലെ എംപിയായിരുന്നു. ഒപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ബാബുറാം ഉടൻ ടിടിഇയെ വിവരമറിയിച്ചു.

      കമ്പാർട്ടുമെന്റിലുണ്ടായിരുന്ന ഡോക്ടർ പി.ടി. തോമസിനെ പരിശോധിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് പോകാൻ തീരുമാനിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ അധികൃതർ ആംബുലൻസ് സജ്ജീകരിച്ചിരുന്നു. അദ്ദേഹത്തെ ഉടൻ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസിജി പരിശോധനയിൽ ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തി.

      ഇതേത്തുടർന്ന് ആദ്യം ആൻജിയോഗ്രാമിനും പിന്നീട് ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കി. പ്രധാന ധമനിയിൽ ഒരു വലിയ ബ്ലോക്കും മറ്റൊരു ചെറിയ ബ്ലോക്കും കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും സജീവമായി. ഹൃദയാഘാതത്തെ അതിജീവിക്കുകയും തുടർന്ന് രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്ത പി.ടി. ഒടുവിൽ ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

      പ്രത്യയശാസ്ത്രപരമായി ആശയവ്യക്തതയുള്ള വ്യക്തിയും വിട്ടുവീഴ്ചയില്ലാത്ത നേതാവുമായിരുന്ന പിടിയുടെ ആരോഗ്യവും കോൺഗ്രസിന് പ്രധാനമായിരുന്നു. അതിനാലാണ് അദ്ദേഹത്തെ മികച്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചത്. എന്നാൽ വെല്ലൂരിൽ ചികിത്സ തുടരാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. പി.ടി.യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പി.ടി.യുടെ അസുഖം ഭേദമാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

      തന്റെ മൃതദേഹത്തിൽ ഒരു റീത്ത് പോലും അർപ്പിക്കരുതെന്ന് അദ്ദേഹം ഏറ്റവും അടുത്തയാളുകളോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, മതപരമായ ചടങ്ങുകൾ പാടില്ലെന്നും സംസ്കാരം പള്ളിയിൽ വെച്ച് നടത്തരുതെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കി. സംസ്കാരം കൊച്ചി രവിപുരം ശ്മശാനത്തിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വയലാർ രാമവർമ എഴുതി ജി. ദേവരാജൻ ഈണമിട്ട

      ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
      ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
      ഈ മനോഹര തീരത്ത് തരുമോ
      ഇനിയൊരു ജന്മം കൂടി
      എനിക്കിനിയൊരുജന്മം കൂടി...

      എന്ന പാട്ടിന്റെ അകമ്പടിയോടെയായിരിക്കണം തന്നെ യാത്രയയ്ക്കേണ്ടത് എന്നും പറഞ്ഞു വെച്ചാണ് കേരള രാഷ്ട്രീയത്തിലെ ശക്തമായ ശബ്ദം ഇന്ന് വിടവാങ്ങിയത്. കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്റെ ചിതാഭസ്മം ഒരു ഭാഗം അമ്മയെ അടക്കം ചെയ്തിരിക്കുന്ന ഉപ്പുതോട് പള്ളിയിലെ കല്ലറയിൽ ചേർക്കണം എന്നും ചികിത്സയിൽ കഴിയവേ അടുത്ത സുഹൃത്തിനോട് പറഞ്ഞിരുന്നു.അന്ത്യാഭിലാഷങ്ങൾ നേരത്തേ സുഹൃത്തിന് എഴുതി നൽകിയിരുന്നു.

      Summary: Back in 2014, P.T. Thomas survived heart-attack during a train journey. He was rushes to a hospital in Thrissur where it was confirmed he suffered a heart-attack. Thomas was up and about to be in active politics soon after
      Published by:user_57
      First published: